കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.സി. ശുക്ല ബിജെപിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ല ബിജെപിയില്‍ ചേര്‍ന്നു. ശുക്ലയുടെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാന്ത്രിക് ദള്‍ ബിജെപിയില്‍ ലയിച്ചു.

ശരത്പവാറും പി. എ. സാംഗ്മയും തമ്മിലുളള ഭിന്നിപ്പുകളെ തുടര്‍ന്ന് എന്‍സിപി പിളര്‍ന്നതിന് ശേഷമാണ് എന്‍സിപി നേതാവായിരുന്ന ശുക്ല രാഷ്ട്രീയ ജനതാന്ത്രിക് ദള്‍ രൂപീകരിച്ചത്.

മുന്‍ എഐസിസി അംഗവും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ജി. എം. സാദിക്കിന്റെ മകനുമായ റഫീക് സാദിക്കും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു രണ്ട് നേതാക്കള്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി.

ബംഗാരപ്പയെയും ശുക്ലയെയും സാദിക്കിനെയും പോലുള്ള പരമ്പരാഗത കോണ്‍ഗ്രസ് നേതാക്കളും നെഹ്റു-ഗാന്ധി കുടുംബങ്ങളിലെ അംഗങ്ങളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അവര്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

അടിയന്തിരാവസ്ഥ ഒരു തെറ്റായിരുന്നുവെന്നും മരിക്കുന്നതിന് മുമ്പ് ഇന്ദിരാഗാന്ധി അക്കാര്യം സമ്മതിച്ചിരുന്നുവെന്നും അടിയന്തിരാവസ്ഥക്കാലത്തെ കോണ്‍ഗ്രസിനെ നയിച്ച പ്രമുഖ നേതാക്കളിലൊരാള്‍ക്കൂടിയായ ശുക്ല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X