കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി എ. എം. തോമസ് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി എ. എം. തോമസ് ഏപ്രില്‍ 27 ചൊവാഴ്ച രാവിലെ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു.

കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ശവസംസ്കാരം ബുധനാഴ്ച കൊച്ചിയില്‍ തൃപ്പൂണിത്തുറക്കടുത്ത് കണ്ടനാട് പള്ളി സെമിത്തേരിയില്‍ നടക്കും.

ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെയും ഇന്ദിരാഗാന്ധിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. കൊച്ചിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.

1957-63 കാലത്ത് നെഹ്റുവിന്റെ മന്ത്രിസഭയില്‍ കേന്ദ്ര ഭക്ഷ്യ-കൃഷി ഉപമന്ത്രിയായും പിന്നീട് സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1964-67ല്‍ പ്രതിരോധ ഉത്പാദന വകുപ്പ് മന്ത്രിയായി. 1964-67 കാലത്ത് പ്രതിരോധ ഉതപാദന വകുപ്പ് മന്ത്രിയായി.

കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും അഭിഭാഷകനായിരുന്നു. എറണാകുളം മണ്ഡലത്തില്‍ നിന്നുള്ള ആദ്യത്തെ പാര്‍ലമെന്റംഗമായിരുന്നു തോമസ്. 1952ലാണ് അദ്ദേഹം ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1967 വരെ ലോക്സഭാംഗമായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം ഖാദി ഗ്രാമോദ്വോഗ് കമ്മിഷന്റെ ചെയര്‍മാനായിരുന്നു.

1948ല്‍ കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ അതിലെ നിയമസഭാംഗമായി. 1951ല്‍ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

നാല് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X