Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആക്രമണത്തിന് പിന്നില്‍ മുരളി: ഉണ്ണിത്താന്‍

Published: Thursday, June 3, 2004, 5:30 [IST]

 
തിരുവനന്തപുരം: തന്നെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചതിന് പിന്നില്‍ മുരളിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം ജൂണ്‍ മൂന്നിന് ഡിഐജി അരുണ്‍കുമാര്‍ സിന്‍ഹയ്ക്ക് നല്കിയ മൊഴിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.

തിരുവനന്തപുരം ഗസ്റ് ഹൗസില്‍ മുരളിയ്ക്കൊപ്പം കെപി. കുഞ്ഞിക്കുണ്ണന്‍, വേണുഗോപാല്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് അക്രമം നടന്നത്. തങ്ങളെ ആക്രമിച്ചവര്‍ വന്ന വാഹനങ്ങളുടെ നമ്പറും മറ്റും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എന്തായാലും പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും ഏറ്റവുമധികം വെറുക്കുന്ന ഒരു കുടുംബമായി കരുണാകരന്റെ കുടുംബം മാറി. ആന്റണി അവരുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡിഐജി അരുണ്‍ കുമാര്‍ സിന്‍ഹയ്ക്കാണ് അന്വേഷണച്ചുമതല. നേരത്തെ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ഹൈക്കമാന്റ് അന്വേഷിയ്ക്കണം: മുരളി
ശരതും ഉണ്ണിത്താനും ആശുപത്രിയില്‍
ആക്രമിച്ചത് മുരളിയുട ഗുണ്ടകള്‍: ഉണ്ണിത്താന്‍
കെപിസിസി യോഗത്തില്‍ സംഘര്‍ഷം
കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST