തൃശൂര്‍: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മണികണ്ഠനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താലിനോട് അനുബന്ധിച്ച് അങ്ങിങ്ങ് അക്രമസംഭവങ്ങളുണ്ടായി. പെരിയമ്പലത്ത് അക്രമികള്‍ ഒരു ബസ്സിന് നേരെ കല്ലേറ് നടത്തി. ചില കടകള്‍ക്ക് നേരെയും അക്രമമുണ്ടായി.
ഗുരുവായൂരില്‍ ശക്തമായ പൊലീസ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണികണ്ഠന്റെ മൃതദേഹം പെരിയമ്പലത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കും.
















