Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം: കരുണാകരന്‍

Published: Monday, February 21, 2005, 5:30 [IST]

 
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58ആയി ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ പ്രായം 58 ആക്കുന്നതില്‍ എന്താണ് തെറ്റെന്ന് അറിയില്ല. ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചത് കൊണ്ടായില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടത്തുകയും ഇടക്കാല ആശ്വാസം നല്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. സര്‍ക്കാരിന് മുന്നോട്ടു പോകണമെങ്കില്‍ ജീവനക്കാരുടെ വിശ്വാസം നേടേണ്ടത് അത്യാവശ്യമാണ്.

ജീവനക്കാരുമായി ചര്‍ച്ച നടത്തുവാന്‍ സര്‍ക്കാറിന് തോന്നിയതില്‍ സന്തോഷമുണ്ട്. മുന്‍ പ്രഖ്യാപനങ്ങളില്‍ നിന്നും ഒരിഞ്ച് പിന്നോട്ടു പോകാതെ നിരവധി പ്രഖ്യാപനങ്ങളുടെ പട്ടിക നിരത്തുന്ന രീതിയാണ് സര്‍ക്കാറിനുള്ളതെന്നും കരുണാകരന്‍ പറഞ്ഞു.

വ്യവസായ മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST