Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നടന്‍ വിനീത് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Published: Monday, April 18, 2005, 23:53 [IST]

 
കണ്ണൂര്‍: ചലച്ചിത്രതാരം വിനീതും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വിനീതും ഭാര്യയും പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ഭാര്യ പ്രസില്ലയും സഹോദരിയുടെ രണ്ടു മക്കളുമൊന്നിച്ച് പറശിനികടവ് ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് വളപട്ടണത്തുവച്ച് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിക്കുകയായിരുന്നു. വിനീതും മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ശക്തിയില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

തലശേരിയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. അപകടത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് വിനീത് വീട്ടിലേക്ക് മടങ്ങി. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുതെറിച്ച കാര്‍ ഒരു ബസുമായി ഇടിച്ചശേഷമാണ് നിന്നത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST