കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പനോരമയിലേക്ക് ഏഴ് മലയാള ചിത്രങ്ങള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: 36-ാമത് രാജ്യാന്തരചലചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലേക്ക് ഏഴു മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ബ്ലസിയുടെ കാഴ്ച, ടി.വി ചന്ദ്രന്റെ കഥാവശേഷന്‍, കമലിന്റെ പെരുമഴക്കാലം, പ്രദീപ് നായരുടെ ഒരിടം, സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ജയരാജിന്റെ ദൈവനാമത്തില്‍, ആല്‍ബര്‍ട്ടിന്റെ കണ്ണേ മടങ്ങുക എന്നിവയാണ് ഈ ചിത്രങ്ങള്‍. ആകെ 21 ചിത്രങ്ങളാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ദൈവനാമത്തില്‍ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. ഡോക്യുമെന്ററി വിഭാഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, വി.ആര്‍.ഗോപിനാഥിന്റെ ചരിത്രസ്മൃതി എന്നിവയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X