കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.കെ.മാധവന്‍കുട്ടി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.കെ. മാധവന്‍കുട്ടി (71) അന്തരിച്ചു. ദില്ലിയിലെ എസ്കോര്‍ട്സ് ആസ്പത്രിയില്‍ ചൊവാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് ഉച്ചയ്ക്കു 12ന് കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ലോഡി ഗാര്‍ഡന്‍ ശ്മശാനത്തില്‍ ബുധനാഴ്ച വൈകീട്ട് സംസ്കാരം നടക്കും.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മാധവന്‍ കുട്ടിയെ ദില്ലിയിലെ സീതാറാം ഭാരതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹത്തെ എസ്കോര്‍ട്സ് ആസ്പത്രിയിലേക്ക് മാറ്റി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസിച്ചിരുന്ന മാധവന്‍കുട്ടിയുടെ ആരോഗ്യനില ചൊവാഴ്ച രാത്രിയോടെ കൂടുതല്‍ മോശമാവുകയായിരുന്നു.

ദില്ലി ആസ്ഥാനമാക്കി പത്രപ്രവര്‍ത്തനം നടത്തിയിരുന്ന മാധവന്‍കുട്ടി 1956ല്‍ മാതൃഭൂമി ദില്ലി ലേഖകനായാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് മാതൃഭൂമി ബ്യൂറോ ചീഫായി. 1987 മുതല്‍ 90 വരെ മാതൃഭൂമി പത്രാധിപരായിരുന്നു. ഏഷ്യാനെറ്റ് ഡയറക്ടറും ചീഫ് കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ കോട്ടായിക്കടുത്ത് പരുത്തിപ്പുള്ളി ഗ്രാമത്തില്‍ 1934 ജനവരി പതിനേഴിനാണ് മാധവന്‍കുട്ടി ജനിച്ചത്. വടക്കാഞ്ചേരി ഉള്ളാട്ടില്‍ ഗോവിന്ദന്‍നായരുടെയും ആയന്നൂര്‍ വീട്ടിക്കാട്ട് ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനാണ്.

പതിനൊന്നു പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചതില്‍ അശ്രീകരം എന്ന നോവ ലും ഓര്‍മകളുടെ വിരുന്ന് എന്ന ഓട്ടോഗ്രഫിക്കല്‍ ഫാന്റസിയും ഉള്‍പ്പെടുന്നു. ഓര്‍മകളുടെ വിരുന്ന് ദ് വില്ലേജ് ബിഫോര്‍ ടൈം എന്ന പേരിലും അശ്രീക രം ദ് അണ്‍സ്പോക്കണ്‍ കേഴ്സ് എന്ന പേരിലും ഇംഗീഷിലേക്കു പരിഭാഷപ്പെ ടുത്തിയിട്ടുണ്ട്. ഓര്‍മകളുടെ വിരുന്ന് മലയാളത്തില്‍ ടെലിവിഷന്‍ പരമ്പര ആയിരുന്നു.

വിമാനാപകടത്തില്‍ നിന്നു രക്ഷപ്പെട്ട വി.കെ. മാധവന്‍കുട്ടി അപകടം എന്റെ സഹയാത്രികന്‍ എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. പിന്നീടു പലതവണ മരണത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടതിനെക്കുറിച്ചു നിഴല്‍ പോലെ അവന്‍ വീണ്ടും എന്ന കൃതിയും എഴുതി.

ദേശീയ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മാധവന്‍കുട്ടി മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അടുത്ത സുഹൃത്തായിരുന്നു. സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്റു പുരസ്കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ്.

മരണസമയത്ത് ഭാര്യ ഷേര്‍ളി, മക്കളായ ശോഭ, അമ്മു, മരുമകന്‍ കിഷോര്‍ മേനോന്‍, കൊച്ചുമക്കളായ സിതാര, റിയ, ബന്ധുവായ വി.കെ. ഹരീന്ദ്രന്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മറ്റൊരു മരുമകന്‍ ഗോവിന്ദ് കരുണാകരന്‍ സിങ്കപ്പൂരിലാണ്. താര, രാഹുല്‍, രോഹന്‍ എന്നിവരാണ് മറ്റു ചെറുമക്കള്‍. ഡോ. വി.കെ. ബാലകൃഷ്ണന്‍ (അമേരിക്ക), പരേതയായ വി.കെ. നാരായണിഅമ്മ, വി.കെ. കുമാരിഅമ്മ, വി.കെ. രാധഅമ്മ എന്നിവര്‍ മാധവന്‍കുട്ടിയുടെ സഹോദരങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X