Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രാജി വയ്ക്കില്ലെന്ന് നട്വര്‍സിംഗ്

Published: Saturday, November 5, 2005, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വോള്‍കര്‍
നട്വര്‍ സിംഗിനെതിരായ ആരോപണം കേന്ദ്രം അന്വേഷിക്കും
നട്വര്‍ സിംഗിനെ പുറത്താക്കണം: ബിജെപി
നട്വറിനെതിരെ അന്വേഷണം വേണം: സിപിഎം
ദില്ലി: വോള്‍ക്കര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ശരിയല്ലെന്ന് വിദേശകാര്യമന്ത്രി കെ.നട്വര്‍സിംഗ് പറഞ്ഞു.

ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതും പൂര്‍ണമായും തെറ്റുമാണ്. സദ്ദാം ഹുസൈനില്‍ നിന്നും എണ്ണ വാങ്ങിയിട്ടില്ലെന്നും തനിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ നട്വര്‍ പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന പ്രശ്നമുദിക്കുന്നില്ല. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല. പാര്‍ട്ടിയിലെ ചില വിഭാഗങ്ങള്‍ അദ്ദേഹത്തെ ശക്തമായി പിന്തുണക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ ഭാഗം പ്രതിരോധിക്കാന്‍ തനിക്കു തന്നെ കഴിവുണ്ടെന്നായിരുന്നു നട്വറിന്റെ പ്രതികരണം.

റിപ്പോര്‍ട്ടിനെ കുറിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ വിശദീകരണം എന്താണെന്ന് അന്വേഷിക്കുന്നതിന് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ നിരുപംസെന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎന്നിന് ലീഗല്‍ നോട്ടീസ് അയക്കുന്ന കാര്യം പാര്‍ട്ടി പ്രഖ്യാപിക്കേണ്ടതില്ലായിരുന്നുവെന്നും നട്വര്‍ പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers decided to bat