വോള്‍ക്കര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് എന്നു മാത്രമാണ് പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞിട്ടില്ല.
നട്വര്‍ സിംഗിന് എണ്ണ ഇടപാടില്‍ പങ്കുണ്ടെന്ന ക്രോയേഷ്യയിലെ ഇന്ത്യന്‍ അംബാസഡറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ യാതൊരു വിധത്തിലും ബാധിക്കില്ല. ഇക്കാര്യത്തില്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതെക്കുറിച്ചുള്ള തെളിവുകള്‍ ജസ്റിസ് പഥക് അന്വേഷിക്കുമെന്നും വോള്‍ക്കര്‍ അറിയിച്ചു.
























