Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ശബരിമലയില്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ കര്‍ശനമാക്കും

Published: Friday, December 2, 2005, 23:53 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
ശബരിമല: കൂടുതല്‍ വാര്‍ത്തകള്‍
പത്തനംതിട്ട: ബാബ്റി മസ്ജിദ് തകര്‍പ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച ശബരിമലയില്‍ ഡിസംബര്‍ അഞ്ചു മുതല്‍ ഏഴ് വരെ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കും.

ശരംകുത്തി-ഉപ്പുപാറ വഴിയില്‍ തീര്‍ത്ഥാടകരെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന നടത്തിയ ശേഷമേ കടത്തിവിടുകയുളളൂ. ദേവസ്വം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നിധാനത്തിലുള്ള കടയുടമകളും ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കൈവശം വച്ചിരിക്കണം. ഭക്തര്‍ക്ക് ക്ഷേത്രസോപാനത്തില്‍ വച്ച് ഇരുമുടിക്കെട്ടുകള്‍ തുറക്കാനുളള സ്വാതന്ത്യ്രമുണ്ടായിരിക്കുകയില്ല. ക്ഷേത്രനടയിലേക്ക് കാണിക്കയെറിയാനും ഭക്തരെ അനുവദിക്കില്ല.

സന്നിധാനത്ത് ദര്‍ശനത്തിന് ശേഷം ഭക്തര്‍ക്ക് തങ്ങാന്‍ അനുവാദമുണ്ടായിരിക്കില്ല. പമ്പയിലും പതിനെട്ടാംപടി കയറുന്നതിനു മുന്‍പും മെറ്റല്‍ ഡിറ്റക്ടര്‍ വഴി പരിശോധന നടത്തും. തീര്‍ത്ഥാടനകരുടെ ബാഗുകള്‍ പരിശോധിക്കും. യാതൊരു വിധ ആയുധങ്ങളും കൈവശം വയ്ക്കാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 154 / 2, 16.3 Overs
1st Test , Lord's Cricket Ground, St John's Wood
IPL, M Chinnaswamy Stadium, Bangalore
Match starts at 08:00 pm IST