Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇന്ത്യ ഇറാനെ വിശ്വസിക്കരുത്: യുഎസ്

Published: Saturday, March 11, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാന്‍ ആണവപ്രശ്നം യുഎന്‍ രക്ഷാ സമിതിക്ക്
ആണവോര്‍ജ ഏജന്‍സി യോഗം തിങ്കളാഴ്ച
വാഷിംഗ്ടണ്‍: ഇന്ത്യ വന്‍തോതില്‍ ഊര്‍ജ ആവശ്യങ്ങളുണ്ടെങ്കിലും ഇറാന്‍ ഇന്ധന വിതരണത്തിന് നീണ്ട കാലത്തേക്ക് വിശ്വസിക്കാവുന്ന രാജ്യമല്ലെന്ന് യുഎസ്.

ഇന്ത്യയുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ഒരു പ്രഭാഷണത്തിനിടയില്‍ യുഎസ് സ്റേറ്റ് അണ്ടര്‍ സെക്രട്ടറി നിക്കോളാസ് ബേണ്‍സാണ് ഇന്ത്യ ഇറാനെ വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി മധ്യേഷ്യയിലെ മറ്റേതെങ്കിലും രാജ്യത്തെ ആശ്രയിക്കാവുന്നതാണെന്നും ബേണ്‍സ് ഉപദേശിച്ചു.

ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈനിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ബേണ്‍സ് ഇങ്ങനെ പറഞ്ഞത്. കസാകിസ്ഥാന്‍, തുര്‍ക്കിമെനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെയും കല്‍ക്കരി സാങ്കേതികവിദ്യ, ആണവോര്‍ജം തുടങ്ങിയ ഊര്‍ജോത്പാദന സംവിധാനങ്ങളെയും ഇന്ത്യക്ക് ആശ്രയിക്കാവുന്നതാണെന്നും ബേണ്‍സ് ചൂണ്ടിക്കാട്ടി.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST