Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മാനേജ്മെന്റുകളുടെ പ്രവേശനപരീക്ഷക്ക് വിലക്ക്

Published: Wednesday, June 14, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
25ശതമാനം സീറ്റില്‍ സൗജന്യപഠനമാകാം: മെഡിക്കല്‍ മാനേജ്മെന്റ്
സ്വാശ്രയ കോളജ്: നിയമനിര്‍മാണം നടത്തും
സ്വാശ്രയ കോളേജ്: അഭിപ്രായം തേടുമെന്ന് മന്ത്രി
സ്വാശ്രയ കോളേജ്: തോമസ് കമ്മിഷന്‍ ഫീസ് തുടരും
സ്വാശ്രയകോളെജ് പ്രശ്നം
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിന് നടത്തുന്ന പ്രവേശന പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ വിലക്കി.

53 സ്വാശ്രയ പ്രൊഫഷണല്‍ നഴ്സിംഗ് കോളജുകളും എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളജുകളും പ്രത്യേകമായി പരീക്ഷകള്‍ നടത്താന്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് വിലക്കി കൊണ്ട് നോട്ടീസ് അയക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചുവരുന്നത്.

നേരത്തെ നടത്തിയ പരീക്ഷകളുടെ വെളിച്ചത്തില്‍ മാനേജ്മെന്റുകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷയ്ക്ക് വിശ്വാസ്യത പോരെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നോട്ടീസ് അയക്കുന്നത്. തലവരി വാങ്ങി തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്നത് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ജസ്റിസ് കെ.ടി.തോമസ് കമ്മിഷന്‍ വഴിയോ മറ്റൊരു കമ്മിഷന്‍ വഴിയോ സ്വാശ്രയ മാനേജ്മെന്റുകളുടെ പരീക്ഷാ നടത്തിപ്പ് കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

പരീക്ഷ വിലക്കികൊണ്ട് സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചാല്‍ അതിനെതിരെ കോടതിയെ സമീപിക്കാനാണ് മാനേജ്മെന്റുകളുടെ നീക്കം.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter