Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തിരുവനന്തപുരത്ത് മെട്രോ റെയിലിന് നിര്‍ദേശം

Published: Monday, June 26, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
നിയമസഭാവാര്‍ത്തകള്‍
തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ സംവിധാനം സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഗതാഗതമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.

കെ.മുഹമ്മദുണ്ണി ഹാജി (മുസ്ലിം ലീഗ്)ക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയെ കുറിച്ച് പഠിച്ച് സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ അടുത്തുതന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

കോര്‍പ്പറേഷന്‍ തയ്യാറാക്കിയ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതി എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി അറിയിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter