Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പോര്‍ച്ചുഗലും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍

Published: Monday, June 26, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
അര്‍ജന്റീന-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍
സ്പെയിന്‍-ഫ്രാന്‍സ്, സ്വിസ്-ഉക്രൈന്‍ പ്രീക്വാര്‍ട്ടര്‍
റൊണാള്‍ഡോ മുള്ളറുടെ റെക്കോഡിനൊപ്പം
ഇറ്റലി-ആസ്ത്രേല്യ, ബ്രസീല്‍-ഘാന പ്രീ ക്വാര്‍ട്ടര്‍
സ്റുട്ട്ഗട്ട്: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്കില്‍ ഇക്വഡോറിനെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഹോളണ്ടിനെ ഒരു ഗോളിന് മറികടന്നാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തിയത്.

23-ാം മിനുട്ടില്‍ മനീഷേ നേടിയ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ഒരിക്കല്‍ കൂടി ഹോളണ്ടിനു മേല്‍ ആധിപത്യം സ്ഥാപിച്ചത്. കളിക്കാര്‍ തമ്മില്‍ പലവട്ടം വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ റഫറിക്ക് കളിക്കാരെ നിയന്ത്രിക്കാന്‍ മഞ്ഞകാര്‍ഡ് ഇടയ്ക്കിടെ പുറത്തെടുക്കേണ്ടിവന്നു.

അറുപതാം മിനുട്ടില്‍ തന്റെ കീര്‍ത്തികേട്ട ഫ്രീകിക്കിലൂടെ ഡേവിഡ് ബെക്കാം ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലേക്ക് കടത്തിവിടുകയായിരുന്നു. ഇക്വഡോറിന്റെ ശക്തമായ പ്രതിരോധത്തിനും ആക്രമണത്തിനു മുന്നില്‍ പലപ്പോഴും പതറിയ ഇംഗ്ലണ്ടിന് വിജയത്തിലേക്കണയാന്‍ ഫോമില്ലെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരുന്ന ക്യാപ്റ്റന്റെ സ്വതസിദ്ധമായ മാജിക് കിക്ക് തന്നെ വേണ്ടിവന്നു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter