Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തിരുനല്ലൂര്‍ കരുണാകരന്‍ അന്തരിച്ചു

Published: Thursday, July 6, 2006, 5:30 [IST]

 
കൊല്ലം: പ്രശസ്ത കവി പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍ (82) അന്തരിച്ചു. ബുധനാഴ്ച രാത്രി 8.10ന് പെരിനാട്ടെ തിരുനല്ലൂര്‍ വീട്ടിലായിരുന്നു അന്ത്യം.

സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിനടുത്തുള്ള കുടുംബത്തിന്റെ പറമ്പില്‍ നടക്കും. മതാചാരങ്ങളില്ലാതെ സംസ്കരിക്കണമെന്ന തിരുനല്ലൂരിന്റെ ആഗ്രമനുസരിച്ചായിരിക്കും സംസ്കാരം.

അഞ്ചു വര്‍ഷമായി അര്‍ബുധബാധിതനായ തിരുനല്ലൂര്‍ ഏതാനും ദിവസങ്ങളായി തീര്‍ത്തും അവശനിലയിലായിരുന്നു. മരണസമയത്ത് ഭാര്യ ശ്യാമളാ ദേവിയം മൂന്ന് മക്കളും സമീപത്തുണ്ടായിരുന്നു.

അഷ്ടമുടി പശ്ചാത്തലമാക്കി രചിച്ച റാണിഎന്ന കവിത തിരുനല്ലൂരിനെ ഏറെ പ്രശസ്തനാക്കി. അവസാന കാലത്ത് സീത എന്ന നീണ്ട കവിതയുടെ രചനയിലായിരുന്നു അദ്ദേഹം. പന്ത്രണ്ടിലേറെ സര്‍ഗങ്ങളായാണ് സീത് തയ്യാറാക്കാന്‍ ആലോചിച്ചിരുന്നത്.

11 കവിതാ ഗ്രന്ഥങ്ങളും രണ്ട് ഗദ്യ കൃതികളും തിരുനല്ലൂര്‍ രചിച്ചിട്ടുണ്ട്. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ പുരോഗമനപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായിരുന്നു തിരുനല്ലൂര്‍. ഒലിവര്‍ ഗോള്‍ഡ് സ്മിത്തിന്റെ ദ് വികാര്‍ ഓഫ് വേക്ഫീല്‍ഡ് എന്ന നോവലിനെ ആസ്പദമാക്കിയുള്ള സമാഗമം ആണ് ആദ്യകൃതി.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST