ആദ്യപകുതിയില്‍ ഇരുടീമുകളും ഗോളടിക്കാതിരുന്ന മത്സരത്തില്‍ ബാസ്റന്‍ ഷ്വിന്‍സ്റിഗറാണ് ജര്‍മനിയുടെ രണ്ട് ഗോളുകള്‍ നേടിയത്. ഷ്വിന്‍സ്റിഗറുടെ ഒരു ഫ്രീകിക്കിന് തലവച്ച പോര്‍ച്ചുഗലിന്റെ അര്‍മാന്റോ പെറ്റിറ്റിന്റെ സെല്‍ഫ് ഗോളോടെ ജര്‍മനി 3-0ന് മുന്നിലെത്തി. 88-ാം മിനുട്ടില്‍ ഗോമസാണ് പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍ നേടിയത്.
ലോകകപ്പില്‍ 11 തവണ സെമിഫൈനലിലെത്തിയ ജര്‍മനി ഇത് മൂന്നാമത്തെ തവണയാണ് മൂന്നാം സ്ഥാനക്കാരാവുന്നത്.
























