Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തന്ത്രിയെ ആക്രമിച്ചവരെ പറ്റി സൂചന ലഭിച്ചു

Published: Wednesday, July 26, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
കണ്ഠരര് മോഹനര് പുതിയ പരാതി നല്‍കി
ശബരിമല തന്ത്രി സ്ഥാനത്തുനിന്നും മോഹനരെ മാറ്റി
ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം
ശബരിമല: ശിവസേന ദേവപ്രശ്നം നടത്തും
ജയമാല പ്രായശ്ചിത്ത പൂജകള്‍ നടത്തി
പരിഹാരക്രിയകള്‍ ആവശ്യമില്ല: കണ്ഠര് മഹേശ്വരര്
ശബരിമല ദേവപ്രശ്നത്തിനെതിരെ പന്തളം രാജാവ് കോടതിയില്‍
ശബരിമല വികസനം: വനം വകുപ്പിന് ഭൂമി നല്‍കും
ശബരിമല സ്ത്രീപ്രവേശനത്തിന് നിയമം വേണം
ദേവസ്വം ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചു
മാസപൂജയ്ക്കായി ശബരിമല നടതുറന്നു
ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകള്‍ ആരംഭിച്ചു
ജയമാല മാപ്പു പറഞ്ഞാല്‍ അന്വേഷണം പിന്‍വലിക്കാം: മന്ത്രി
പണിക്കരും ജയമാലയും തമ്മില്‍ മുന്‍പരിചയമുണ്ട്: തന്ത്രി
നടി ജയമാലയുടെ കോലം കത്തിച്ചു
ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
ദേവപ്രശ്നം: പണിക്കര്‍ക്കെതിരെ പുതിയ ആരോപണം
ഉദ്യോഗസ്ഥരെ കാണാന്‍ ജയമാല വിസമ്മതിച്ചു
ജയമാലയെ അറസ്റ് ചെയ്യണം: ഫെഡറേഷന്‍
മീരയുടെ ദര്‍ശനം: പരിഹാരക്രിയക്ക് 50,000 രൂപ
ജയമാലയെ ദേവസ്വം വിജിലന്‍സ് എസ്പി ചോദ്യം ചെയ്യും
ജയമാല നിയമ നടപടി നേരിടേണ്ടി വന്നേക്കും
ദേവപ്രശ്നം: സര്‍ക്കാറിനും ദേവസ്വത്തിനും നോട്ടീസ്
ശബരിമലയില്‍ പോയെന്ന് മറ്റൊരു കന്നഡ നടി
ശബരിമലയില്‍ പരിഹാരക്രിയ നടത്തും: ദേവസ്വം ബോര്‍ഡ്
മീരയുടെ ക്ഷേത്രദര്‍ശനം: പൂജകള്‍ വീണ്ടും ചെയ്യും
ശബരിമല വിവാദത്തിന് പുതിയ വഴിത്തിരിവ്
ശബരിമല വിവാദത്തിനു പിന്നില്‍ മാഫിയ: മന്ത്രി
മീരാ ജാസ്മിന്‍ പരിഹാര ക്രിയകള്‍ക്ക് പണം നല്‍കി
ദേവപ്രശ്നം: പലകാര്യങ്ങളും പുറത്തുവന്നില്ലെന്നു നാരായണപണിക്കര്‍
മീരയില്‍ നിന്ന് പരിഹാര ക്രിയകള്‍ക്ക് പണം ഈടാക്കും
ശബരിമല: ദേവസ്വം അന്വേഷണം തുടങ്ങി
മതം മാറിയിട്ടില്ലെന്ന് മീരാ ജാസ്മിന്‍
ശബരിമല ദേവപ്രശ്നം റദ്ദാക്കാന്‍ ഹര്‍ജി
മീരയുടെ ക്ഷേത്രദര്‍ശനം വിവാദമാകുന്നു
ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയാല്‍ നടപടി: മന്ത്രി
ജയമാല വീണത് തന്ത്രിയുടെ മുറിയിലായിരിക്കാം
അന്വേഷണം വേണമെന്ന് ശബരിമല തന്ത്രി
പരിഹാര കര്‍മങ്ങള്‍ ചെയ്യും: ദേവസ്വം പ്രസിഡന്റ്
ശബരിമല വിഗ്രഹത്തില്‍ തൊട്ടുവെന്ന് നടി ജയമാല
ശബരിമല തീര്‍ത്ഥാടനം
കൊച്ചി: ശബരിമല തന്ത്രി കണ്ഠര് മോഹനരെ ഫ്ലാറ്റില്‍ തടഞ്ഞുവെച്ച് പണം തട്ടിയതായി പറയപ്പെടുന്ന സംഘത്തെക്കുറിച്ച് പൊലീസീന് അറിവ് ലഭിച്ചു. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ ഇവരെ കസ്റഡിയിലെടുത്തതായും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. സ്ഥിരമായി എത്തിയിരുന്ന ഫ്ലാറ്റില്‍നിന്നും തന്ത്രിയെ അതിവിദഗ്ധമായി കുരുക്കുകയായിരുന്നുവെന്നാണ് വിവരം.

പുറമേ നിന്നുള്ള വാടകസംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന് കിട്ടിയ സൂചന. ഇതിനിടയില്‍ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന മോഹനരുടെ പരാതി വ്യാജമാണെന്ന് തിങ്കളാഴ്ച എറണാകുളം മേഖലാ ഡിഐജി കെ.പത്മകുമാര്‍ നടത്തിയ പ്രസ്താവന തിടുക്കത്തിലുള്ളതായിരുന്നുവെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ പ്രസ്തുത ഫ്ലാറ്റില്‍ തന്ത്രി സ്ഥിരമായി എത്താറുണ്ടെന്നുള്ളതിന് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇതറിയാവുന്നവരാണ് ആസൂത്രിതമായി തന്ത്രിയെ കുടുക്കിയതെന്ന് കരുതപ്പെടുന്നു.

തനിക്കു വീട്ടുജോലിക്കാനെ ഏര്‍പ്പാടാക്കിത്തരാമെന്ന് പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റില്‍ പോയതെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ആറംഗ സംഘം മുറിയില്‍ക്കയറി തന്നെ അപമാനിച്ചതെന്നും തന്ത്രിയുടെ പരാതിയില്‍ പറയുന്നു. ഈ ആറംഗ സംഘത്തില്‍ നാലുപേര്‍ ഹിന്ദി സംസാരിക്കുന്നവരാണെന്നും തന്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

തന്നെ തട്ടിക്കൊണ്ടു പോയെന്ന ആദ്യ പരാതി പിന്‍വലിച്ചാണ് ഇദ്ദേഹം പുതിയ പരാതി നല്‍കിയത്. തട്ടിക്കൊണ്ടു പോയതാണെന്ന വസ്തുതാ പരമായ പിശക് പരാതി തയ്യാറാക്കി ഡ്രൈവര്‍ക്ക് പറ്റിയ കയ്യബദ്ധമാണെന്നാണ് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞത്.

ഈ ഒരൊറ്റക്കാര്യം അടിസ്ഥാനമാക്കിയാണ് ഡിഐജിയുടെ പ്രസ്താവനയെന്ന് തന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനോ അനാശാസ്യത്തിനോ തന്ത്രിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

അടുത്തകാലത്ത് തന്ത്രിയുമായി സ്വരച്ചേര്‍ച്ചില്ലാതായ ചിലര്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന് ഒരു പക്ഷം പറയുന്നത്. ഫ്ലാറ്റിനുള്ളല്‍ കയറി പടമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ ഫ്ലാറ്റിലെ താമസക്കാരല്ലെന്ന് വ്യക്തമായിട്ടുണ്ട്.

പുറത്തു നിന്നുള്ള സംഘത്തിന്റെ പങ്ക് വ്യക്തമായതിനാല്‍ ഇതിനുപിന്നിലെ ഗൂഢാലോചനയും തെളിയുകയാണ്. എന്നല്‍ ഒരു ഇടപാടില്‍ നല്‍കാനുള്ള പണത്തിനായാണ് സംഘം ഫ്ലാറ്റിലെത്തിയതെന്നും സൂചനയുണ്ട്.

ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും ഇതേവരെ കസ്റഡിയിലെടുത്തിട്ടില്ല. ഇവരില്‍ ഒരാള്‍ തുറവൂര്‍ സ്വദേശിനിയാണ്. ഇതില്‍ ഒരാളെ ചൊവ്വാഴ്ച പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ സ്ത്രീയെ ചോദ്യം ചെയ്യാനായി തുറവൂരിലെ വീട്ടിലെത്തിയ പൊലീസിന് അവരുടെ സഹോദരിയെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs