നിറപുത്തരിയ്ക്ക് നടതുറക്കുമ്പോള്‍ തന്ത്ര കാര്യത്തില്‍ തര്‍ക്കമോ ഏറ്റുമുട്ടലോ ഉണ്ടാവരുതെന്നാണ് ഭക്തര്‍ ആഗ്രഹിക്കുന്നത്. ക്ഷേത്രത്തിന്റെ വിശാല താല്പര്യങ്ങള്‍ മാനിച്ച് മോഹനര് സ്വയം ഒഴിഞ്ഞു നില്‍ക്കണം.
ശബരിമലക്ഷേത്രം നിരന്തരമായി വിവാദത്തില്‍പ്പെടുന്നതിനുപിന്നില്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംശയമുണ്ടെന്ന് വിഎച്ച്പി ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേസ് തെളിയുന്നത് വരെ മോഹനര് തന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ. അശോക് കുമാര്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാവാതെ ക്ഷേത്രത്തിലെത്തി പൂജ നടത്താന്‍ ശ്രമിച്ചാല്‍ തന്ത്രിയെതടയുമെന്നും യുവമോര്‍ച്ച മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
എന്നാല്‍ ആരോപണവിധേയനായ നിലയ്ക് മോഹനരെ തന്ത്രി സ്ഥാനത്തുനുന്നും ഒഴിവാക്കണമെന്ന് തന്ത്രി പ്രമുഖന്‍ കെ.പി.സി അനുജന്‍ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനുള്ള അധികാരം തന്ത്രി സമാജത്തിനാണെന്നും ദേവസ്വം ബോര്‍ഡിന് ഇതിനുള്ള അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനനം കൊണ്ട് മാത്രം തന്ത്രിയാവില്ല. അതനൊരു നിലവാരം വേണം. ആരോപണ വിധേയനായ ആള്‍ അന്തിമവിധി വരും വരെ മാറിനില്‍ക്കുന്നതാണുചിതം- ഭട്ടതിരിപ്പാട് പറഞ്ഞു.
ഇതിനിടെ കണ്ഠര് മോഹനരുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതിയറിയാന്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് അഖിലകേരള തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.എം ദാമോദരന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.
ശബരിമലയുമായി ബന്ധപ്പെട്ട് ഈയിടെയായി പുറത്തുവരുന്ന വിവരങ്ങള്‍ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തണം-തന്ത്രി സമാജം ആവശ്യപ്പെട്ടു.
എന്നാല്‍ മോഹനരെ തന്ത്രസ്ഥാനത്ത് നിന്നും മാറ്റിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ താഴമണ്‍മഠം ഒറ്റക്കെട്ടായി നേരിടുമെന്ന് വലിയ തന്ത്രി കണ്ഠര് മഹേശ്വരരും തന്ത്രി കണ്ഠര് രാജീവരും വ്യക്തമാക്കി.
നിയമവിദഗ്ദരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ശബരിമലയുടെയും താഴമണ്‍ മഠത്തിന്റെയും യശസ്സ് നിലനിര്‍ത്താന്‍ കൂട്ടാടി പരിശ്രമിക്കുമെന്നും ദേവപ്രശ്നവുമായി പുതിയ സംഭവങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
























