Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോള വിരുദ്ധ സമരം അവസാനിപ്പിയ്ക്കുന്നു

Published: Wednesday, August 9, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
സംസ്ഥാനത്ത് പെപ്സി, കൊക്ക കോളകള്‍ നിരോധിച്ചു
പെപ്സിയും കൊക്ക കോളയും നിരോധിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ
ഗുജറാത്തിലെ സ്കൂളുകളില്‍ കോള നിരോധിച്ചു
കോളയും പെപ്സിയും നിരോധിക്കണം: എംപിമാര്‍
കോളയ്ക്കെതിരെ
പ്ലാച്ചിമട: പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് മുന്‍പില്‍ നടത്തി വന്നിരുന്ന കോള വിരുദ്ധ സമരം അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.

1574 ദിവസം നീണ്ട് നിന്ന സമരമാണ് അവസാനിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചത്. സംസ്ഥാനത്ത് കോളയുടെ ഉല്പാദനവും വിപണനവും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.

60 കുഴല്‍കിണറുകളില്‍ നിന്നായാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി ഫാക്ടറിയ്ക്കാവശ്യമായ വെളളം എടുക്കുന്നത്. 15 ലക്ഷം ലിറ്റര്‍ വെളളം പ്രതിദിനം വേണ്ടി വരും. 300 മുതല്‍ 600 മീറ്റര്‍ വരെ ആഴമുളള കുഴല്‍കിണറുകളാണിവ. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിയിരുന്നു. നെല്‍വയലുകളിലെ ജലസംഭരണികളും വറ്റിപ്പോയതു കാരണം കൃഷിയും തകര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ കമ്പനിയ്ക്കെതിരെ സമരം തുടങ്ങിയത്.

ദേശീയ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതാണ് പ്ലാച്ചിമടയിലെ കോള വിരുദ്ധ സമരം.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL