Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗള്‍ഫിലേക്ക് തിരക്കേറി; ടിക്കറ്റുകള്‍ കിട്ടാനില്ല

Published: Friday, August 18, 2006, 5:30 [IST]

 
നെടുമ്പാശേരി: ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകള്‍ അടുത്ത മാസം ആദ്യം തുറക്കാനിരിക്കെ ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ തിരക്കേറി. കേരള-ഗള്‍ഫ് സെക്ടറില്‍ ടിക്കറ്റുകള്‍ കിട്ടാതെ വിഷമിക്കുകയാണ് യാത്രക്കാര്‍.

ആഗസ്ത് ആദ്യം മുതല്‍ എല്ലാ എയര്‍ലൈനുകളും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുമായാണ് സര്‍വീസ് നടത്തുന്നത്. സപ്തംബര്‍ ആദ്യവാരം വരെ ഇത് തുടരുമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറയുന്നു. നേരത്തെ ബുക്ക് ചെയ്യാന്‍ സാധിക്കാത്ത യാത്രക്കാര്‍ ഇപ്പോള്‍ വിമാന ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്.

എയര്‍ ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ അടുത്തുതന്നെ ആരംഭിക്കും. കുവൈത്ത് എയര്‍ലൈന്‍സ് കമ്പനിയായ അല്‍-ജസീറ സപ്തംബറില്‍ സര്‍വീസ് ആരംഭിക്കും. ഇത് ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.

ഇപ്പോള്‍ ഗള്‍ഫ് സെക്ടറില്‍ ദിവസം 2000 സീറ്റുകളാണുള്ളത്. എന്നാല്‍ 20-30 ശതമാനം വര്‍ധനവ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിട്ടും യാത്രക്കാരുടെ തിരക്ക് കാരണം ഈ സീറ്റുകള്‍ മതിയാവാതെ പോവുന്നു. ചില സെക്ടറുകളില്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs