Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തിരുവമ്പാടി: ലീഗ് സ്ഥാനാര്‍ഥിയെ തിരയുന്നു

Published: Monday, October 23, 2006, 5:30 [IST]

 
കോഴിക്കോട്: ഇടതുമുന്നണിയില്‍ നിന്ന് തിരുവമ്പാടി നിയോജക മണ്ഡലം തിരിച്ചുപിടിയ്ക്കുന്നതിനായി മുസ്ലിം ലീഗ് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തിരയുന്നു.

തിരുവമ്പാടി എംഎല്‍എയായിരുന്ന മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങുന്നത്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ എം.സി മായിന്‍ ഹാജിയെ 5,000 വോട്ടുകള്‍ക്ക് തോല്പിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്തായി ചാക്കോ യുഡിഎഫ് കോട്ടയായ തിരുവമ്പാടിയില്‍ വിജയം നേടിയത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു തിരുവമ്പാടി. 1977മുതലാണ് ഇവിടെ കോണ്‍ഗ്രസും 1991 മുതല്‍ 2001 വരെ മുസ്ലിം ലീഗുമാണ് ഇവിടെ വിജയിച്ചത്.

സിറ്റിംഗ് എംഎല്‍എയായ സി. മോയിന്‍കുട്ടിയ്ക്ക് ടിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മായിന്‍ ഹാജിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഈ ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും സീറ്റ് തിരികെപ്പിടിയ്ക്കുമെന്നുറപ്പിച്ചാണ് ലീഗ് മുന്നോട്ടുവന്നിരിക്കുന്നത്. പാര്‍ട്ടി സ്റേറ്റ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.കെ മുനീറിന്റെ പേരാണ് ഇപ്പോള്‍ പ്രധാനമായും പരിഗണനയിലുള്ളത്. മങ്കരയില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച മഞ്ഞളാംകുഴി അലിയോട് തോറ്റതിന്റെ ക്ഷീണം തീരുന്നതിനു മുമ്പേ പുതിയൊരു അങ്കത്തിനില്ലെന്നാണ് മുനീറിന്റെ നിലപാടെന്നാണ് അറിവ്.

മുനീറിനെ തോല്പിയ്ക്കാനായി പാര്‍ട്ടിയ്ക്കകത്തുനിന്നും ശ്രമങ്ങളുണ്ടായിരുന്നുവെന്ന് ആരോപണവുമുണ്ടായിരുന്നു. മങ്കടയില്‍ മുനീറിനെ മത്സരിപ്പിക്കാനുണ്ടായ തീരുമാനം ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

ഇപ്പോള്‍ ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ തിരുവമ്പാടിയില്‍ മത്സരിച്ച് വീണ്ടും തോല്‍വിയേറ്റു വാങ്ങേണ്ടിവന്നാല്‍ മുനീറിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് അത് വിലങ്ങുതടിയാവാനുമിടയുണ്ട്.

മണ്ഡലം പ്രസിഡന്റ് കെ. വി ഉമ്മറിനെപ്പോലെയുള്ള ചില പുതുമുഖങ്ങളും പാര്‍ട്ടി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സീറ്റ് തിരുവമ്പാടി മുന്‍ എംഎല്‍എ മോയിന്‍കുട്ടിയ്ക്ക് നല്‍കിയേയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

വിജയം നേടി മുഖഛായ മെച്ചപ്പെടുത്താനുള്ള അവസരമായാണ് ലീഗ് നേതൃത്വം തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.

മുഹമ്മദ് റിയാസുദ്ദീനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ നടപടി, തപാല്‍ ബോംബ് കേസില്‍ മുസ്ലിം യുവാവിനെ പ്രതിയാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രചാരണായുധമാക്കാന്‍ ലീഗിന് നീക്കമുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers: 100 / 2, 13.3 Overs
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs