തിരുവനന്തപുരം: എന്‍സിപി-ഡിഐസി ലയനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു ഘടകകക്ഷിയുടെ അഭിപ്രായത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കില്ല ഇടതുമുന്നണിയുടെ തീരുമാനമെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി.
ലയനം സംബന്ധിച്ച് മുന്നണിയില്‍ തീരുമാനങ്ങളെടുക്കാന്‍ സമയമായിട്ടില്ല. ഇതുവരെ രണ്ടും രണ്ട് പാര്‍ട്ടികളായിത്തന്നെയാണ് നിലനില്‍ക്കുന്നത്.
എന്‍സിപിയാകട്ടെ ഇടതുമുന്നണിയിലെ ഘടകകക്ഷിയുമാണ്. ലയനം യാഥാര്‍ത്ഥ്യമാകുന്നതുവരെ മറ്റൊരു നിലപാടിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല--വിശ്വന്‍ പറഞ്ഞു.
എന്‍സിപി-ഡിഐസി ലയനം സംബന്ധിച്ച് സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പലകാര്യങ്ങളിലും വെളിയത്തിന് സ്വതന്ത്രമായ നിലപാട് ഉണ്ടായിരിക്കുമെന്നും അത്രയ്ക്ക് കടുത്ത നിലപാടുകള്‍ താന്‍സ്വീകരിയ്ക്കുന്നില്ലെന്നുമായിരുന്നു വിശ്വന്റെ മറുപടി.
ഞായറാഴ്ച ചേര്‍ന്ന് ഇടതുമുന്നണിയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















