Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിജിലന്‍സ് അനേഷ്വണം നടത്തണം: വെള്ളാപ്പളളി

Published: Friday, March 9, 2007, 5:30 [IST]

 
കൊച്ചി: മാളികപ്പുറം മേല്‍ശാന്തിയായ എസ്. മധുസൂദനന്‍പോറ്റിക്ക് ദക്ഷിണയായി ലഭിച്ച പണം തിരിമറി നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേരളസര്‍ക്കാര്‍ ഉത്തരവിടണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടു.

മധുസൂദനന്‍പോറ്റിയുടെ പിതാവ് എസ്.നാരായണന്‍ പോറ്റി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ നാരായണ പണിക്കര്‍ക്ക് അയച്ച സങ്കട ഹര്‍ജിയില്‍ മകന് ദക്ഷിണ ലഭിച്ച തുക ചേര്‍ത്തലയില്‍ വെളളാപ്പള്ളിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചതായിയും ഇതില്‍ തിരിമറി നടന്നതായും ആരോപിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ എജന്റായി പ്രവര്‍ത്തിച്ചിരുന്ന സജിയാണ് നിക്ഷേപം നടത്തിയത്.

മേല്‍ശാന്തിയുടെയും ഭാര്യയുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷമേ ഇത് കൈകാര്യം ചെയ്യാന്‍ പറ്റൂവെന്നും അറിയിച്ചതായും പണിക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ തുക തിരിമറി നടത്തിയെന്ന ആരോപണത്തെക്കുറിച്ച വിജിലന്‍സ് അനേഷ്വണമോ ക്രൈം ബ്രാഞ്ച് അനേഷ്വണമോ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ തിരുവിതാംക്കൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കാനായി കേരള ഹൈക്കോടതി നിയമിച്ച ഉന്നതതല സമിതിയ്ക്ക് കത്ത് കൈമാറിയ പണിക്കരുടെ നടപടിയെയും വെള്ളാപ്പള്ളി നിശിതമായി വിമര്‍ശിച്ചു. ഈ നടപടിയില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് ആസ്ഥാനത്തെക്ക് യോഗം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മാര്‍ച്ച് അപലപണീയമാണെന്ന് എന്‍എസ്എസ് അറിയിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST