Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചിട്ടി ഫണ്ടുകളില്‍ വിദേശ മലയാളികള്‍ക്കും ചേരാം

Published: Friday, March 16, 2007, 5:30 [IST]

 
തിരുവനനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ ചിട്ടി ഫണ്ടുകളില്‍ ചേരാന്‍ വിദേശ മലയാളികളെയും അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

എസ്ബിഐയോ എസ്ബിടിയോ വഴി ചിട്ടിയുടെ മാസത്തവണ അടയ്ക്കാവുന്ന വിധത്തില്‍ വിദേശ മലയാളികള്‍ക്കായി പുതിയ പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കെഎസ്എഫ്ഇയുടെ ചിട്ടി ഫണ്ടുകളില്‍ ചേരാന്‍ വിദേശ മലയാളികള്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി തുടങ്ങുന്നതെന്നും ഐസക് പറഞ്ഞു. വിദേശത്തു നിന്നും പണം സമാഹരിക്കുന്നതിനും ഇത് ഉപകരിക്കും.

മാര്‍ച്ച് ഒമ്പതിന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST