ദില്ലി: ടെലിവിഷന്‍ ചാനലായ എഎക്സ്എന്നിന് മേല്‍ നിലനിന്നിരുന്ന നിരോധനം പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി.
ചാനല്‍ അധികൃതര്‍ മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് വാര്‍ത്താവിതരണ മന്ത്രാലയ വക്താവ് അറിയിച്ചു.
വേള്‍ഡ് സെക്സിയസ്റ് വീഡിയോസ് എന്ന പരിപാടിയിലെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടരന്ന് ജനുവരി 17നാണ് ചാനല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. മാര്‍ച്ച് 15വരെ നിരോധനം തുടരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
























