1986ല്‍ ഇംഗ്ലണ്ടിനെതിരെ നേടി ഗോളിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രത്തിന് മറഡോണ ദി ഹാന്റ് ഓഫ് ഗോഡ് എന്നാണ് പേരിട്ടിരിക്കുന്നത്.
മറഡോണയുടെ സംഭവബഹുലമായ ജീവിതത്തിന്റെ ഒരു ഭാഗമാണ് സിനിമയ്ക്കാധാരം. ഇതുവരെ മറഡോണയെക്കുറിച്ച് ലോകം അറിഞ്ഞിട്ടില്ലാത്ത കഥയെന്നാണ് സംവിധായര്‍ മാര്‍കോ റിസി ചിത്രത്തെക്കുറിച്ച് അവകാശപ്പെടുന്നത്.
മറഡോണയുടെ ബാല്യകാലവും ഇതില്‍ ചിത്രീകരിയ്ക്കുന്നുണ്ട്. ഇറ്റാലിയന്‍ നടന്‍ മാരകോ ലിയോനാര്‍ഡി ആണ് ചിത്രത്തില്‍ മറഡോണയായി വേഷമിടുന്നത്. ഇറ്റലിയിലെ 130 തിയേറ്ററുകളില്‍ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും.
























