Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജനകീയാസൂത്രണ പദ്ധതി വീണ്ടും തുടങ്ങുന്നു

Published: Wednesday, May 2, 2007, 5:30 [IST]

 
തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയാസൂത്രണം വീണ്ടും തുടങ്ങാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യമറിയിച്ചത്.

നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണ പരിപാടി കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ നിര്‍ത്തലാക്കിയിരുന്നു. ഇത്‌ പുനരാരംഭിക്കാനാണ്‌ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. പ‍ഞ്ചായത്തുകള്‍ തോറും നീര്‍ത്തട സംരക്ഷണ പദ്ധതികളും സന്പൂര്‍ണ്ണ ആരോഗ്യശുചിത്വ പരിപാടികളും പ്രാവര്‍ത്തകമാക്കുകയാണ് ജനകീയാസൂത്രണത്തിന്‍റെ പുതിയ മുഖത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിനു വേണ്ട പരിശീലന പരിപാടികളുടെ ചുമതല കിലയെഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍ പ്ലാനിനും യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കോ സ്മാര്‍ട്ട് പദ്ധതിക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.കോവളം കൊട്ടാരം ചരിത്ര സ്മാരകമാക്കാനും തീരുമാനമായി.

കെട്ടിട നികുതിയില്‍ സമൂലമായ പരിവര്‍ത്തനം വരുത്തും. 300 ചതുരശ്ര മീറ്ററില്‍ താഴെയുളള വീടുകളെ കെട്ടിട നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ ആലോചിക്കുന്നുണ്ട്. വീടിന്‍റെ വലിപ്പവും ആഢംബരവും അനുസരിച്ച് കെട്ടിടനികുതിയില്‍ വര്‍ദ്ധന വരുത്തുമെന്നും വി.എസ് പറഞ്ഞു.

എസ്‌എടി ആശുപത്രിയില്‍ നവജാത ശിശുക്കള്‍ മരിച്ചത്‌ വിദഗ്ധ സമിതി അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി ആശുപത്രി സന്ദര്‍ശിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST