Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്മാര്‍ട്ട് സിറ്റി: കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി സിപിഎം ഫോര്‍മുല

Published: Wednesday, May 2, 2007, 5:30 [IST]

 
കൊച്ചി: നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി ഇടച്ചിറയില്‍ കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിപിഎം ഏരിയാ കമ്മറ്റി ഫോര്‍മുല നിര്‍ദ്ദേശിച്ചു.

പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് ഇതിലുളളത്. പുനരധിവാസം പൂര്‍ത്തിയായ ശേഷം മാത്രം കുടിയൊഴിപ്പിക്കുക, ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങളിലൊരാള്‍ക്ക് സ്മാര്‍ട് സിറ്റി പദ്ധതി നടപ്പില്‍ വരുന്പോള്‍ ജോലി ഉറപ്പാക്കുക, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അഞ്ച് സെന്‍റ് എന്നതിനു പകരം ആറ് സെന്‍റ് വീതം ഭൂമി നല്‍കുക, വീടുകളില്‍ നിന്നും പുനരധിവസിപ്പിക്കുന്ന സ്ഥലങ്ങളിലേക്ക് വീട്ടുസാമഗ്രികള്‍ സര്‍ക്കാര്‍ ചെലവില്‍ എത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇവ.

ഇടച്ചിറയിലെ 13 ഏക്കര്‍ ഭൂമിയിലെ ഉടമസ്ഥര്‍ക്ക് കുടിയൊഴിയാന്‍ അധികൃതര്‍ നല്‍കിയ സമയപരിധി ബുധനാഴ്ച 11 മണിയ്ക്ക് അവസാനിക്കും. എങ്കിലും ജില്ലാനേതൃത്വം തല്‍ക്കാലം ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് മുതിരില്ലെന്നാണ് അറിയുന്നത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors: 121 / 4, 16 Overs
1st Test , Lord's Cricket Ground, St John's Wood
New Zealand: 21 / 3, 8.1 Overs
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Match starts at 08:00 pm IST