നീലചിത്രം പ്രദര്‍ശിപ്പിച്ച ഭാരത് ടിവി എം.ഡി യേയും ചെയര്‍മാനെയും എന്‍സിപി പ്രവര്‍ത്തകര്‍ രണ്ടരമണിക്കൂറോളം ബന്ദികളാക്കി. പരസ്യമായി മാപ്പു പറയാം ഉറപ്പ് കിട്ടിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
ജനതാദള്‍ വനിതാ നേതാവും റെയില്‍വേ റിക്രൂട്ട്മെന്റ് മുന്‍ ചെയര്‍പേഴ്സണുമായ പ്രൊഫ. ജയലക്ഷ്മി, കരുണാകരനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെയാണ് നീലച്ചിത്ര പ്രദര്‍ശനം അരങ്ങേറിയത്.
എട്ട് മിനിട്ട് വരെ നീണ്ട നീലചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി.പലരും പ്രക്ഷേപണം അടിയന്തരിമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറിയില്ല.
അഭിമുഖം അതിന്‍റെ പ്രധാന ഭാഗങ്ങളിലേയ്ക്ക് കടക്കുന്നതിനിടയിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നീലച്ചിത്ര ഭാഗങ്ങളെത്തിയത്. എട്ട് മിനിറ്റോളം ഇത് തുടര്‍ന്നു. അതിന് ശേഷം വീണ്ടും അഭിമുഖം തുടര്‍ന്ന്.
ഇസ്രായേലില്‍നിന്നുള്ള സംപ്രേഷണത്തില്‍ സംഭവിച്ച പിഴവാണെന്നാണ് വിശദീകരണം ചോദിച്ചവര്‍ക്ക് ചാനല്‍ അധികൃതര്‍ നല്‍കിയ മറുപടി.
ഉപഗ്രഹത്തിന്റെ വിവിധ ട്രാന്‍സ്പോണ്ടറുകള്‍ വഴി പല തരത്തിലുള്ള ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. തങ്ങളുടെ ചാനലും ഇതില്‍പെടുന്നുണ്ട്. ഇതിനിടയില്‍ യൂറോപ്യന്‍ ചാനലിന്റെ ഏതെങ്കിലും ഭാഗം കയറി പറ്റിയതാകാം എന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് ചാനല്‍ യുദ്ധത്തിന്‍റെ ഭാഗമായി ആസൂത്രം ചെയ്ത പദ്ധതിയുടെ ഭാഗമാണെന്നും ആരോപണമുണ്ട്.
സംപ്രേഷണത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാകുമെന്ന അവസ്ഥയിലാണ് ചാനല്‍. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല പണം വാങ്ങി ആളെ നിയമിച്ചതിന്റെ പേരിലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസും അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
























