Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കുരുവിളയുടെ രാജി അംഗീകരിച്ചു, പുതിയ മന്ത്രി 15ന്‌

Published: Sunday, September 2, 2007, 16:25 [IST]

 
തൊടുപുഴ: പൊതുമരാമത്ത്‌ മന്ത്രി ടി.യു കുരുവിളയുടെ രാജി കേരള കോണ്‍ഗ്രസ്‌(ജെ) നേതൃയോഗം അംഗീകരിച്ചു.

കുരുവിളയുടെ രാജി അംഗീകരിച്ചെങ്കിലും പുതിയമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുരുവിളയുടെ രാജിക്കത്ത്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രിയ്‌ക്ക്‌ നല്‍കുമെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ്‌ അറിയിച്ചു.

പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ഭാരവാഹികളുടെ യോഗം ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സെപ്‌തംബന്‍ 15ന്‌ ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ്‌ യോഗത്തിലായിരിക്കും പുതിയ മന്ത്രിയെ തീരുമാനിയ്‌ക്കുക. അന്നുതന്നെ ഭാവി പരിപാടികളെക്കുറിച്ചുള്ള തീരുമാനവുമുണ്ടാകുമെന്ന്‌ ജോസഫ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജോസഫ്‌ ഗ്രൂപ്പിന്റെ വികാരം ഇടതുമുന്നണി കണക്കിലെടുത്തില്ലെന്ന്‌ യോഗത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കുരുവിള രാജിവെയ്‌ക്കേണ്ടിവന്ന സംഭവത്തില്‍ പാര്‍ട്ടിയ്‌ക്കുള്ള അതൃപ്‌തി എല്‍ഡിഎഫിനെ അറിയിക്കാനും തീരുമാനമായി.

പ്രഥമദൃഷ്ട്യാ കേസില്ലാത്ത മന്ത്രിമാരെ ഒഴിവാക്കുന്നത്‌ ശരിയല്ലെന്ന്‌ ജോസഫ്‌ അഭിപ്രായപ്പെട്ടു. കുരുവിളയും മക്കളും തെറ്റുചെയ്‌തുവെന്ന്‌ ഒരു റിപ്പോര്‍ട്ടിലും പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ഉയരുമ്പോള്‍ വസ്‌തുനിഷ്ടമായി അന്വേഷണം നടത്തിവേണം തീരുമാനമെടുക്കാന്‍-പി.ജെ ജോസഫ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

'അരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പിടിച്ചു മന്ത്രിയാക്കി'
കുരുവിളയുടെ പകരക്കാരന്‍; തര്‍ക്കം രൂക്ഷമാകുന്നു
രാജു നാരായണ സ്വാമിയ്ക്കെതിരേ എല്‍ദോ കുരുവിള
ഭൂമിയിടപാടില്‍ അന്വേഷണം, കുരുവിളയുടെ രാജി ഞായറാഴ്ച
മന്ത്രി മകള്‍ വിറ്റത്‌ സര്‍ക്കാര്‍ ഭൂമി
ജോസഫിനും കുരുവിളയ്ക്കും എതിരായി റിപ്പോര്‍ട്ട്
ക്രിസ്തുവിനെപ്പോലെ തന്നെയും ക്രൂശിച്ചോട്ടെ: കുരുവിള
കുരുവിള ഭൂമി തട്ടിയെടുത്തുവെന്ന്
കുരുവിളയുടെ റോളര്‍ സവാരി നിയമക്കുരുക്കില്‍
പിതാവ് കുരുവിളയ്ക്കുവേണ്ടി മകന്‍കുരുവിള രംഗത്ത്
മന്ത്രി കുരുവിളയ്ക്കെതിരെ സംയുക്ത അന്വേഷണം
കുരുവിള പ്രശ്നം: തീരുമാനമായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി
കുരുവിള ചെയ്ത കുറ്റങ്ങള്‍ ഇവ
മൂന്നാര്‍‍ നടപടി ഇതുവരെ

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets