കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരത്‌ ഗോപി അന്തരിച്ചു

  • By Staff
Google Oneindia Malayalam News

Bharat Gopiതിരുവനന്തപുരം: മലയാള ചലച്ചിത്ര നടനും സംവിധായകനുമായ ഭരത്‌ ഗോപി(71) അന്തരിച്ചു. ഉച്ചതിരിഞ്ഞ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ അന്ത്യം സംഭവിച്ചത്‌.

നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ഏതാനും ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ ആദ്യം കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്‌ കഴിഞ്ഞയാഴ്‌ചയാണ്‌ തിരുവനന്തപുരം കിംസ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

മലയാള ചലച്ചിത്രലോകത്തെ നായക സങ്കല്‍പ്പം തിരുത്തിക്കുറിച്ച ഗോപിയ്‌ക്ക്‌ അടൂര്‍ ഗോപാലകൃഷ്‌ണന്റെ കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള ദേശീയ പുസ്‌കാരവും സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

അഭിനയം അനുഭവം എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിന്‌ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. 1991ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. അടൂരിന്റെ ആദ്യ ചിത്രമായ സ്വയംവരത്തിലൂടെയാണ്‌ ഗോപി ചലച്ചിത്രരംഗത്തെത്തിയത്‌.

ഉത്സവപ്പിറ്റേന്ന്‌, യമനം എന്നീ ചിത്രങ്ങളുടെ സംവിധാനവും നിര്‍വ്വഹിച്ചു. യമനത്തിന്‌ 1991ലെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങ്‌ എന്ന നാടകവേദിയിലൂടെയാണ്‌ ഗോപി നാടകരംഗത്തെത്തിയത്‌. സ്വന്തമായി അഞ്ചുനാടകങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട്‌.

പക്ഷാഘാതത്തെത്തുടര്‍ന്ന്‌ ഏറെക്കാലം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നശേഷം മമ്മൂട്ടി നായകനായ പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ തിരിച്ചുവരവ്‌ നടത്തിയത്‌

1937 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴിലാണ്‌ ഗോപി ജനിച്ചത്‌. വി. ഗോപിനാഥന്‍ നായര്‍ എന്നാണ്‌ മുഴുവന്‍ പേര്‌. . ഭര്യ ജയലക്ഷ്‌മി, മുരളീകൃഷ്‌ണന്‍, മിനു ഗോപി എന്നിവര്‍ മക്കളാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X