ന്യൂക്ലിയര്‍ കമാന്റ്‌ അതോറിറ്റി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്‌

വ്യാഴം, ഡിസംബര്‍ 25, 2008, 12:07 [IST]
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ അധ്യക്ഷതയില്‍ ന്യൂക്ലിയര്‍ കമാന്റ്‌ അതോറിറ്റി യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ ശനിയാഴ്‌ച നടന്ന സുരക്ഷായോഗത്തിലാണ്‌ ന്യൂക്ലിയര്‍ കമാന്റ്‌ അതോറിറ്റിയും നടന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

യുദ്ധസമയത്ത്‌ ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചും ആണവാക്രമണം പ്രതിരോധിക്കുന്നതിനെക്കുറിച്ചും ആലോചിക്കാനാണ്‌ സാധാരണ ന്യൂക്ലിയര്‍ കമാന്റ്‌ അതോറിറ്റി യോഗം ചേരാറുള്ളു.

മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ ഇന്ത്യ-പാകിസ്‌തന്‍ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളെ ബാധിക്കാതിരിക്കാനായി രഹസ്യമായാണ്‌ യോഗം ചേര്‍ന്നതെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ റിപ്പോര്‍ട്ട്‌ നിഷേധിച്ചിട്ടുണ്ട്‌. സാധാരണഗതിയിലുള്ള ഒരു യോഗം മാത്രമായിരുന്നു ഇതെന്നാണ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നത്‌.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST