കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം ക്രിസ്‌മസ്‌ ആഘോഷിക്കുന്നു

  • By Staff
Google Oneindia Malayalam News

Infant Jesus
ലോകരക്ഷകന്‍ പിറവിയെടുത്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമൊട്ടുക്കുമുള്ള ക്രിസ്‌ത്യാനികള്‍ ക്രിസ്‌മസ്‌ ആഘോഷിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ്‌ തിരുപ്പിറവി നല്‍കുന്നത്‌.

പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട്‌ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയായി ദാവീദിന്റെ പട്ടണത്തില്‍ രക്ഷകനായ ക്രിസ്‌തു ജനിച്ചപ്പോള്‍ സ്വര്‍ഗീയ ഗണങ്ങള്‍ ഇപ്രകാരം പാടി.

അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ സ്‌തുതി...

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം.

ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ മറിയം ഉണ്ണിയീശോയ്‌ക്ക്‌ ജന്‍മം നല്‍കിയതിന്റെയും രാജാക്കന്മാരും ആട്ടിടയന്മാരും കാലിത്തൊഴുത്തിലെത്തി കാഴ്‌ച അര്‍പ്പിച്ചതിന്റെയും മാഖമാര്‍ മംഗളഗീതം പാടിയതിന്റെയും പ്രതീകാത്മകമായ ചടങ്ങുകള്‍ ലോകമൊട്ടുക്കുമുള്ള പള്ളികളില്‍ നടന്നു.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിച്ചു. ക്രൈസ്‌തവ വിശ്വാസികള്‍ സമാധാനത്തിന്റെ മെഴുകുതിരികളായി സ്വയം മാറണമെന്ന്‌ മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

തുടര്‍ന്ന്‌ അദ്ദേഹം ക്രിസ്‌മസ്‌ സന്ദേശം നല്‍കി. അര്‍ദ്ധരാത്രിയോടെ തുടങ്ങിയ ചടങ്ങുകളില്‍വിശ്വാസികളും വിനോദസഞ്ചാരികളുമായി ലക്ഷക്കണക്കിന്‌ ആളുകളാണ്‌ പങ്കെടുത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X