കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ സിസ്‌റ്റര്‍ സെഫിയെ സിബിഐ അനാവശ്യമായാണ് കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കിയതെന്ന് ഹൈക്കോടതി.
സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവര്‍ക്ക് ജാമ്യമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ ഹേമ സിബിഐയെ കുറ്റപ്പെടുത്തിയത്.
സിസ്റ്റര്‍ സെഫിയെ അപമാനിക്കാന്‍ വേണ്ടിമാത്രം നടത്തിയ പരിശോധന നിര്‍ഭാഗ്യകരമാണ്. പൊതുജനമധ്യത്തില്‍ കന്യാസ്‌ത്രീയെ ചെളിവാരിയെറിയുന്നതിന് മാത്രമാണ് ഈ പരിശോധന ഉപകരിച്ചത്- ജസ്റ്റിസ് ഹേമ ആരോപിച്ചു.
കേസില്‍ അറസ്റ്റിലായ സെഫിയെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ വച്ചാണ് കന്യകാത്വ പരിശോധനയ്‌ക്ക് വിധേയയാക്കിയത്. പരിശോധനയില്‍ സെഫി കന്യാചര്‍മ്മം പുനസ്ഥാപിക്കുന്നതിനുള്ള ശസ്‌ത്രക്രിയ നടത്തിയെന്ന് കണ്ടെത്തിയിരുന്നു.
തന്റെ സമ്മതമില്ലാതെയാണ് പരിശോധന നടത്തിയതെന്ന് സെഫി കോടതിയില്‍ ആരോപിച്ചിരുന്നു. കന്യാസ്‌ത്രീയുടെ സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രീതിയില്‍ ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടതും നിര്‍ഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.
കന്യാസ്‌ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയയാക്കിയ സിബിഐ കൂട്ടുപ്രതികളായ വൈദികരുടെ ലൈംഗിക ശേഷി തെളിയിക്കാന്‍ പരിശോധന നടത്തിയേയ്‌ക്കുമെന്ന് കോടതി പരിഹസിച്ചു.