ദൗത്യത്തെക്കുറിച്ച്‌ അറിവില്ലായിരുന്നുവെന്ന്‌ കസബ്‌

തിങ്കള്‍, ജനുവരി 5, 2009, 11:38 [IST]
മുംബൈ: മുംബൈയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ലക്ഷ്യമിട്ടത്‌ കശ്‌മീര്‍ ദൗത്യത്തിനായിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ അജ്‌മല്‍ അമീര്‍ കസബ്‌ ആണ്‌ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

തീവ്രവാദ സംഘടനയിലേയ്‌ക്ക്‌ ഇവരെ തിരഞ്ഞെടുത്തതും പരിശീലനം നല്‍കിയതും കശ്‌മീര്‍ ദൗത്യത്തിന്‌ വേണ്ടിയായിരുന്നുവത്രേ. ആക്രമണത്തിനെത്തിയ 10 പേര്‍ക്കും മുംബൈ ആക്രമണത്തിന്‌ തൊട്ടുമുമ്പുവരെ എന്താണ്‌ തങ്ങളുടെ ദൗത്യമെന്നും എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്നും വ്യക്തമല്ലായിരുന്നു.

ലഭിച്ച നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുകമാത്രമാണ്‌ ചെയ്‌തതെന്നാണ്‌ കസബ്‌ പറഞ്ഞത്‌. പറഞ്ഞത്‌ അനുസരിക്കാതിരുന്നതി മാതാവിനോട്‌ മാപ്പു ചോദിക്കുന്നുവെന്ന്‌ അജ്‌മല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്‌.

തീവ്രവാദ പരിശീലനത്തിനിടെ മൂന്നു ദിവസത്തെ ഇടവേളയ്‌ക്ക്‌ വീട്ടിലെത്തിയപ്പോള്‍ താന്‍ തീവ്രവാദിയായ കാര്യം കസബ്‌ അമ്മയോട്‌ വെളിപ്പെടുത്തിയിരുന്നുവത്രേ. മകനെ പിന്തിരിപ്പിക്കാന്‍ മാതാവ്‌ ഏറെ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ണ

വളരെ ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടുവളര്‍ന്ന കസബ്‌ നാലാംക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളു. തന്റെ പ്രവൃത്തിയില്‍ കുറ്റബോധമില്ലെന്നും അത്‌ അല്ലാഹുവിന്റെ തീരുമാനമായിട്ടാണ്‌ കരുതുന്നതെന്നുമാണത്രേ കസബ്‌ പറഞ്ഞത്‌.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST