സ്വര്‍ണവിലയില്‍ സര്‍വ്വകാല റെക്കോര്‍ഡ്‌

ഞായര്‍, ജനുവരി 25, 2009, 10:58 [IST]
കൊച്ചി: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഡോളറിന്റെ കരുത്തില്‍ പവന്‌ 10,280 രൂപയായാണ്‌ വില കുതിച്ചുയര്‍ന്നത്‌. രണ്ടുദിവസമായി 10,040 രൂപയായിരുന്നതാണ്‌ ഒറ്റയടിയ്‌ക്ക്‌ ഗ്രാമിന്‌ 30 രൂപനിരക്കില്‍ വര്‍ധിച്ചത്‌.

വിവാഹസീസണ്‍ പ്രമാണിച്ച്‌ വില്‍പന ത്വരിതപ്പെട്ട സാഹചര്യത്തിലാണ്‌ വിലവര്‍ധന. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്‌ച ട്രോയ്‌ ഔണ്‍സിന്‌(31.1 ഗ്രാം) ഒറ്റയടിയ്‌ക്ക്‌ 45 ഡോളര്‍ വര്‍ധിച്ച്‌ 899.35 ഡോളറില്‍ ക്ലോസ്‌ ചെയ്‌തു. ഇതാണ്‌ കേരളത്തിലെ വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണമായത്‌.

സ്വര്‍ണത്തിലുള്ള എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ്‌ ന്യൂയോര്‍ക്കില്‍ സ്വര്‍ണവില കൂടാന്‍ കാരണം. ബ്രിട്ടീഷ്‌ പൗണ്ട്‌ ദുര്‍ബലമായതും സ്വര്‍ണത്തിന്‌ നേട്ടമായി. ബ്രിട്ടനിലെ റോയല്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്ട്‌ലാന്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയതും ബ്രിട്ടന്‍ 18 വര്‍ഷത്തിന്‌ ശേഷം മാന്ദ്യത്തിലേയ്‌ക്ക്‌ പ്രവേശിച്ചതും സ്വര്‍ണവിപണയിക്ക്‌ കരുത്ത്‌ പകരുന്നുണ്ട്‌.

സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ വിപണി വിദഗ്‌ധരുടെ വിലയിരുത്തല്‍. യുഎസിലെ ഭരണമാറ്റവും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രസിഡന്റ്‌ ബരാക്‌ ഒബാമ സ്വീകരിക്കുന്ന നിലപാടുകളും സ്വര്‍ണ വിപണിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക്‌ വഴിതെളിയിക്കുമെന്ന്‌്‌ വിലയിരുത്തപ്പെടുന്നുണ്ട്‌.

ഒക്ടോബറില്‍ സ്വര്‍ണവില 10000 രൂപയിലെത്തിയെങ്കിലും പിന്നീട്‌ എണ്ണായിരത്തിനടുത്തേയ്‌ക്ക്‌ താഴ്‌ന്നു. തുടര്‍ന്ന്‌ ഡിസംബര്‍ അവസാനത്തോടെ ക്രമമായി വര്‍ധിച്ചാണ്‌ വില വീണ്ടും 10000ത്തിലെത്തിയത്‌. ഡിസംബര്‍ 27ന്‌ ഗ്രാമിന്‌ 1250 രൂപയായിരുന്നു വില. 2008 ജനുവരി ഒന്നിന്‌ പവന്‌ 7856 രൂപയായിരുന്നു വില.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST