കൃഷ്‌ണഗിരി: നടന്‍ മോഹന്‍ലാലിന്റെ ഛായാമുഖി നാടകസംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കഥകളി കലാകാരനായ തൃശൂര്‍ സ്വദേശി രഞ്‌ജിത് (38) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്‌ഗിരിയില്‍ വച്ചായിരുന്നു അപകടം. ഞായറാഴ്‌ച രാത്രി ബാംഗ്ലൂരില്‍ ഛായാമുഖി നാടകം അവതരിപ്പിച്ച ശേഷം രാത്രി വൈകി കേരളത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു സംഘം.
കൃഷ്‌ണഗിരിയ്‌ക്കടുത്ത് വച്ച് നാടകസംഘം സഞ്ചരിച്ചിരുന്ന വോള്‍വോ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെ എതിര്‍വശത്തേക്ക് മറിയുകയായിരുന്നു.
നാടകസംഘത്തിന് നേതൃത്വം നല്‌കുന്ന നടന്‍മാരായ മോഹന്‍ലാലും മുകേഷം ബസ്സില്‍ ഉണ്ടായിരുന്നില്ല.
പരിക്കേറ്റവരെ സേലം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്. നാടകസംഘത്തിന് പിന്നില്‍ സഞ്ചരിച്ചിരുന്ന മജീഷ്യന്‍ മുതുകാടിന്റെ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‌കിയത്.