കൊച്ചി: സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. വ്യാഴാഴ്‌ച രാവിലെ ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 1340 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിയ്‌ക്കുന്നത്. പവന് 10,720 നിലവാരത്തിലാണ് വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡോളറിന്റെ മൂല്യ വര്‍ദ്ധനയും ക്രൂഡോയില്‍ വിലയിലെ ഇടിവുമാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണം.
ആഗോള ഓഹരി വിപണിയിലെ വന്‍കിട നിക്ഷേപകരെല്ലാം ഓഹരിയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതും വില വര്‍ദ്ധനയ്‌ക്ക് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 935 ഡോളര്‍ നിലവാരത്തിലെത്തിയിട്ടുണ്ട്. അതിനിടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള അന്താരാഷ്ട്ര നാണ്യനിധി 403 ടണ്‍ സ്വര്‍ണം വില്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‌കിയാല്‍ സ്വര്‍ണ വിലയില്‍ വന്‍തോതില്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.