യുപിഎ സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റ്

തിങ്കള്‍, ഫെബ്രുവരി 16, 2009, 9:15 [IST]
ബജറ്റ് പ്രസംഗത്തിന്‍റെ പൂര്‍ണരൂപം (ഇംഗ്ലീഷില്‍)

ബജറ്റ് ഒറ്റനോട്ടത്തില്‍ (ഇംഗ്ലീഷില്‍)



നികുതി നിരക്ക് കുറയ്ക്കേണ്ടിയിരിക്കുന്നു

പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ 86 ശതമാനം വര്‍ധനവ്

നികുതി ഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു

നികുതിയിതര വരുമാനം 96,703 കോടിയായി വര്‍ധിപ്പിക്കുക ലക്ഷ്യം

നികുതിയിതര വരുമാനങ്ങള്‍ പുനപ്പരിശോധിയ്ക്കും

നികുതി അടയ്ക്കുന്ന ശീലം മെച്ചപ്പെടുത്തണം
12: 50 PM


15 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ലാഭത്തിലായി

3,250 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചു.

കേന്ദ്ര പദ്ധതി ചെലവുകള്‍ 2,43,386 കോടി രൂപയില്‍ നിന്ന് 2,82,957 കോടിയായി ഉയര്‍ത്തി

സൈന്യത്തിനായി 9000 കോടി രൂപ അധികമായി നല്‍കും

2009-10 സാമ്പത്തിക വര്‍ഷത്തെ ആകെ നികുതി വരുമാനം 6,71,293 കോടി പ്രതീക്ഷിക്കുന്നു
12: 47 PM

കാര്‍ഷിക മേഖലയില്‍ വളര്‍ച്ച

കാര്‍ഷിക, നിര്‍മ്മാണ, സേവന മേഖലകളില്‍ മികച്ച വളര്‍ച്ച

ആഗോളതലത്തിലുള്ള നാണയപ്പെരുപ്പം ആഭ്യന്തര വിലകളെ ബാധിച്ചു

ജെഎന്‍എന്‍യുആര്‍എം പദ്ധതി വിഹിതം 11,842 കോടിയായി ഉയര്‍ത്തി

പ്രധാന സബ്സിഡികള്‍ക്കായി 95,500 കോടി വകയിരുത്തി
12: 42 PM

കൂടുതല്‍ മേഖലകള്‍ക്ക് കയറ്റുമതി സബ്സിഡി

നഗര വികസനത്തിന് 11,842 കോടി

പ്രാദേശിക ശുചിത്വപരിപാലന പദ്ധതിയ്‌ ക്ക്‌ 1200 കോടി

രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയ്ക്ക് 400 കോടി
12:40 PM


ശിശുക്ഷേമത്തിന് 6705 കോടി

6705 കോടി രൂപ ശിശുക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തി

സര്‍വ്വ ശിക്ഷാ അഭിയാന് 13100 കോടി

സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിത്തിന് 8300 കോടി

പ്രതിരോധമേഖലയ്ക്ക് 141,703 കോടി

ഭക്ഷ്യ, വളം, പെട്രോളിയം സബ്സിഡി നിരക്ക് വര്‍ധിപ്പിക്കും

റിവൈസ് എസ്റ്റ്മേറ്റ് നോണ്‍ ടാക്സ് റവന്യൂ 96,203 കോടിയാക്കി
12: 33 PM


ഓഹരി വിപണിയില്‍ ഇടിവ്

ബജറ്റ് അവതരണം നടക്കുന്നതിനിടെ ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. രണ്ടുശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ഇടക്കാല ബജറ്റില്‍ ഉണ്ടായേക്കില്ലെന്ന അഭ്യൂഹങ്ങളാണ് ഓഹരിവിപണിയില്‍ നേരിയ ഇടിവുണ്ടാകാന്‍ കാരണം.
12: 26 PM


കാര്‍ഷിക വായ്‌പകള്‍ക്ക്‌ പലിശയിളവ്‌

മധ്യപ്രദേശിലും രാജസ്ഥാനിലും ഐഐടികള്‍ തുടങ്ങും

മൂന്നു ലക്ഷം വരെയുള്ള കാര്‍ഷിക വായ്‌പകള്‍ക്ക്‌ പലിശയിളവ്‌ നല്‍കും

ദേശീയ നിക്ഷേപത്തിന്റെ 75 ശതമാനവും ഗ്രാമീണ മേഖലയ്‌ക്കായി നീക്കിവയ്‌ക്കും.

ഭാരത് നിര്‍മ്മാണ്‍ സ്കീമിന് 2009-10 വര്‍ഷത്തേയ്ക്ക് 4900 കോടി.
12: 19 PM


വനിതാ ശാക്തീകരണത്തിന്‌ ഊന്നല്‍ നല്‍കും

ഇന്ദിരാഗാന്ധി വിധവാ ക്ഷേമ പദ്‌ധതിയും ഇന്ദിരാഗാന്ധി വികലാംഗ പെന്‍ഷന്‍ പദ്ധതിയും നടപ്പാക്കും.

ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന്‌ 1080 രൂപയാക്കി

പൊതുമേഖലാ സ്ഥാപനങ്ങലുടെ വരുമാനത്തില്‍ 84 ശതമാനം വര്‍ധനയുണ്ടായി.

25 സംസ്ഥാനങ്ങള്‍ക്ക്‌ 13500 കോടിയുടെ കാര്‍ഷിക പുനരുദ്ധാരണ പാക്കേജ്‌

നികുതി നിരക്കുകള്‍ കുറയ്‌ക്കുകയും നികുതി അടയ്‌ക്കുന്നത്‌ കൂട്ടുകയുമാണ്‌ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഉചിത മാര്‍ഗമെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു.

12: 15 PM

ന്യൂനപക്ഷങ്ങള്‍ക്കായി 15 ഇന പരിപാടി

ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പതിനഞ്ചിന പരിപാടി നടപ്പാക്കും.

പ്രാദേശിക ദേശസാല്‍കൃത ബാങ്കുകള്‍ക്ക് 652 കോടി.

വ്യക്തിഗത വരുമാന നികുതി നിരക്ക് കൂടുതല്‍ ഉദാരമാക്കാന്‍ ശ്രമിക്കും.
12:10 PM

ബജറ്റ് അവതരണം തുടരുന്നു
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ കുഴഞ്ഞുവീണത്. അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

എംപിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഭ 10 മിനിറ്റ് നേരത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിക്കുകയായിരുന്നു
12.00 PM

വീരേന്ദ്രകുമാര്‍ സഭയില്‍ കുഴഞ്ഞുവീണു

എംപി വീരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ലോക്സഭ 10 മിനിറ്റ് നേരത്തേയ്ക്ക് പിരിഞ്ഞു.
11:58 AM

വിദ്യാഭ്യാസ വായ്‌പാ പദ്ധതി പുതുക്കി

2010 ഓടെ ആറ്‌ പുതിയ ഐഐഎമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങും

2010 ഓടെ മധ്യപ്രദേശിലും ഹരിയാനയിലും ഐഐടികള്‍ നിലവില്‍ വരും.

വിധവകള്‍ക്കായി ഇന്ദിരാഗാന്ധി നാരി വിധവാ പെന്‍ഷന്‍ പദ്ധതി
11:48 AM


കാര്‍ഷിക കടം മൂന്നിരട്ടിയായി വര്‍ധിച്ചു

കാര്‍ഷിക മേഖലയിലെ വാര്‍ഷിക വളര്‍ച്ച 3.7 ശതമാനം'

യുവതികളായ വിധവകള്‍ക്ക് ഐഐടി പ്രവേശത്തിന് മുന്‍ഗണന നല്കും'

ഇന്ദിര ആവാസ് യോജ പദ്ധതിയില്‍ കീഴില്‍ 60.12 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും.
11:43 AM

ഗ്രാമീണ മഖലയുടെ വികസനത്തിന് ഊന്നല്‍

തൊഴില്‍ ദാന പദ്ധതികള്‍ കൂടുതല്‍ വിപുലീകരിച്ച് നടപ്പാക്കും.

2008-09ല്‍ 65,300 കോടിയുടെ കാര്‍ഷിക കടങ്ങള്‍‍ എഴുതിത്തള്ളി.

2008-09 ല്‍ ആറ് പുതിയ ഐഐടികള്‍ സ്ഥാപിച്ചു.
11:37 Am

നിര്‍മ്മാണ രംഗത്ത് 26 ശതമാനം വളര്‍ച്ച

യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് നിര്‍മ്മാണ രംഗത്ത് 26 ശതമാനം വളര്‍ച്ചയുണ്ടായി.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിയ്ക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് പ്രണബ്

അടിസ്ഥാനസൗകര്യ വികസനത്തിന് 70,000 കോടി

നടപ്പു സാന്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തില്‍ കയറ്റുമതി നിരക്ക് 17.1 ശതമാനമായി കുറഞ്ഞു
11: 25 AM


പിഡിഎസ് സിസ്റ്റം വഴി അരിയും ഗോതന്പും


28.5 മില്യണ്‍ ടണ്‍ അരിയും, 28. 7 മില്യണ്‍ ടണ്‍ ഗോതന്പും പിഡിഎസ് സിസ്റ്റംവഴി വിതരണം ചെയ്യും.

നിക്ഷേപം 37 ശതമാനമായി ഉര്‍ന്നു , വളര്ച്ചാ നിരക്ക് 7-8 ശതമാനമായി നിലനിര്‍ത്തും.
11:14 AM

ബജറ്റിനൊപ്പം ധനകാര്യ ബില്ലും

ഇടക്കാല പൊതു ബജറ്റിനൊപ്പം ധനകാര്യ ബില്ലം അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നികുതി ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനാണ് ധനകാര്യ ബില്ലും കൊണ്ടുവരുന്നത്
11:10 AM

9% വളര്‍ച്ചാ നിരക്ക് നിലനില്‍ത്താന്‍ കഴിഞ്ഞു: മുഖര്‍ജി

കഴിഞ്ഞ മൂന്നുവര്‍ഷമായി 9 ശതമാനം വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്താന്‍ സാധിച്ചുവെന്ന മുഖവരയോടെയാണ് പ്രണബ്‌ മുഖര്‍ജിയുടെ ബജറ്റ്‌ അവതരണം തുടങ്ങിയത്.

പൊതുമിനിമം പരിപാടിയിലെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞുവെന്നും മുഖര്‍ജി വ്യക്തമാക്കി.

ആളോഹരി വരുമാനം 7.4 ശതമാനമായി വര്‍ദ്ധിച്ചു. വാര്‍ഷിക കാര്‍ഷിക വളര്‍ച്ച 3.5 ശതമാനമായി ഉയര്‍ന്നു. ധനകമ്മി 2.7 ശതമാനമായി കുറഞ്ഞു. റവന്യു കമ്മി 3.6 ശതമാനത്തില്‍ നിന്ന്‌ 1.1 ആയി കുറഞ്ഞു.

കയറ്റുമതി 24.4 ശതമാനമായി വര്‍ദ്ധിച്ചു. വിദേശവിനിമയം 35.5 ശതമാനമായി വര്‍ദ്ധിച്ചു. അടിസ്ഥാന വികസനത്തിനുള്ള 37 പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി. സാമ്പത്തിക മാന്ദ്യം ചെറുക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.
11: 05AM

പ്രണബ്‌ മുഖര്‍ജി ബജറ്റ്‌ അവതരണത്തിനായി ലോക്‌സഭയില്‍ എത്തി
11:00 AM

ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇടക്കാല ബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. മെയ്‌ മാസത്തോടെ കാലാവധി അവസാനിക്കുന്ന യുപിഎ സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റാണ്‌ ഈ ഇടക്കാല ബജറ്റ്‌.

പ്രണബ്‌ മുഖര്‍ജി 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ബജറ്റ്‌ അവതരണം നടത്തുന്നത്‌. 1982-1984 കാലത്തെ ധനമന്ത്രിയായിരുന്നപ്പോഴാണ്‌ ഇതിന്‌ മുമ്പ്‌ പ്രണബ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ഇക്കാലയളവില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നു.

യുപിഎ സര്‍ക്കാറിന്റെ അഞ്ചു ബജറ്റുകളും അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതയിലേക്ക്‌ മാറ്റിയതിനെത്തുടര്‍ന്നാണ്‌ ധനകാര്യമന്ത്രാലയത്തിന്റെ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ സാന്നിധ്യമില്ലാതെയാണ്‌ ഈ ബജറ്റ്‌ അവതരണം നടക്കുന്നത്‌.

ഹൃദയശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ മന്‍മോഹന്‍സിങ്‌ വിശ്രമത്തിലാണ്‌. ചിദംബരം ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന്‌ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിതന്നെയായിരുന്നു വഹിച്ചിരുന്നത്‌. അദ്ദേഹം ചികിത്സയിലായപ്പോഴാണ്‌ ഈ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌.

User Comments
പേര് 16 Feb 2009 03:24 pm
ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇടക്കാല ബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. മെയ്‌ മാസത്തോടെ കാലാവധി അവസാനിക്കുന്ന യുപിഎ സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റാണ്‌ ഈ ഇടക്കാല ബജറ്റ്‌. പ്രണബ്‌ മുഖര്‍ജി 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ബജറ്റ്‌ അവതരണം നടത്തുന്നത്‌. 1982-1984 കാലത്തെ ധനമന്ത്രിയായിരുന്നപ്പോഴാണ്‌ ഇതിന്‌ മുമ്പ്‌ പ്രണബ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ഇക്കാലയളവില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നു. യുപിഎ സര്‍ക്കാറിന്റെ അഞ്ചു ബജറ്റുകളും അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതയിലേക്ക്‌ മാറ്റിയതിനെത്തുടര്‍ന്നാണ്‌ ധനകാര്യമന്ത്രാലയത്തിന്റെ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ സാന്നിധ്യമില്ലാതെയാണ്‌ ഈ ബജറ്റ്‌ അവതരണം നടക്കുന്നത്‌. ഹൃദയശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ മന്‍മോഹന്‍സിങ്‌ വിശ്രമത്തിലാണ്‌. ചിദംബരം ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന്‌ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിതന്നെയായിരുന്നു വഹിച്ചിരുന്നത്‌. അദ്ദേഹം ചികിത്സയിലായപ്പോഴാണ്‌ ഈ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌.
പേര് 16 Feb 2009 03:24 pm
ധനകാര്യമന്ത്രാലയത്തിന്‍റെ ചുമതല വഹിക്കുന്ന വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇടക്കാല ബജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. മെയ്‌ മാസത്തോടെ കാലാവധി അവസാനിക്കുന്ന യുപിഎ സര്‍ക്കാറിന്റെ ആറാമത്തെ ബജറ്റാണ്‌ ഈ ഇടക്കാല ബജറ്റ്‌. പ്രണബ്‌ മുഖര്‍ജി 25 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ബജറ്റ്‌ അവതരണം നടത്തുന്നത്‌. 1982-1984 കാലത്തെ ധനമന്ത്രിയായിരുന്നപ്പോഴാണ്‌ ഇതിന്‌ മുമ്പ്‌ പ്രണബ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ഇക്കാലയളവില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നു. യുപിഎ സര്‍ക്കാറിന്റെ അഞ്ചു ബജറ്റുകളും അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതയിലേക്ക്‌ മാറ്റിയതിനെത്തുടര്‍ന്നാണ്‌ ധനകാര്യമന്ത്രാലയത്തിന്റെ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌. പ്രധാനമന്ത്രിയുടെ സാന്നിധ്യമില്ലാതെയാണ്‌ ഈ ബജറ്റ്‌ അവതരണം നടക്കുന്നത്‌. ഹൃദയശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ മന്‍മോഹന്‍സിങ്‌ വിശ്രമത്തിലാണ്‌. ചിദംബരം ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്തതിനെത്തുടര്‍ന്ന്‌ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിതന്നെയായിരുന്നു വഹിച്ചിരുന്നത്‌. അദ്ദേഹം ചികിത്സയിലായപ്പോഴാണ്‌ ഈ ചുമതല പ്രണബ്‌ മുഖര്‍ജിയെ ഏല്‍പ്പിച്ചത്‌.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST