സ്വര്‍ണവില പവന്‌ 11000 കടന്നു

ചൊവ്വ, ഫെബ്രുവരി 17, 2009, 12:15 [IST]
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 11,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1,370 രൂപയാണ്‌.

ചൊവ്വാഴ്‌ച രണ്ടുതവണയായി 160 രൂപയാണ്‌ പവന്‌ വര്‍ധിച്ചത്‌. ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ഉയര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവില ഉയരാന്‍ കാരണമായി.

ഡോളറിനെതിരെ 48.72 ആയിരുന്ന രൂപയുടെ വിനിമയ നിരക്ക്‌ ഇപ്പോള്‍ 49.7 ആയി. ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വം നീങ്ങാതെ സ്വര്‍ണവില കുറയില്ലെന്നാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌.

മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണം പോലുള്ള സുരക്ഷിത മാര്‍ഗങ്ങളില്‍ നിക്ഷേപം കൂടിയതിനെത്തുടര്‍ന്നാണ്‌ പടിപടിയായി സ്വര്‍ണവില ഉയര്‍ന്നത്‌.

ഇതിനിടെ അമേരിക്കന്‍ ഓഹരിവിപണികളില്‍ തകര്‍ച്ചയോടെ വ്യാപാരം തുടങ്ങി. ഡൗ ജോണ്‍സില്‍ 82.35 പോയിന്റ്‌ ഇടിവുരേഖപ്പെടുത്തിയപ്പോള്‍ നസ്‌ദാഖില്‍ 7.35ന്റെ ഇടിവാണുണ്ടായത്‌.

ഏഷ്യന്‍ ഓഹരി വിപണിയിലും തകര്‍ച്ചയോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. നിക്കി 225ല്‍ 112.68 പോയിന്റും, ഹാങ്‌സെങില്‍ 438.15 പോയിന്റുമാണ്‌ ഇടിഞ്ഞത്‌.
User Comments
സമൂഹം 17 Feb 2009 02:06 pm
ഇനി pennungal swarnavum njathi കൊണ്ടു നടക്കുന്നത് സൂക്ഷിച്ചു വേണം.. itrayum വില aayathu കൊണ്ടു kallatirumalikalude salyam കൂടും.. 1 gram kittiyal atrem aayille.. so pls ladies stop the modelling and display.. dont give these bastards എ chance .. CAREFUL ..
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST