തിരുവനന്തപുരം: റെയില്‍വേ വികസനത്തില്‍ കേരളത്തിന്റെ പിന്നോക്കാവസ്ഥ തുടരുകയാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
റെയില്‍വേ നേരിട്ട് നിര്‍മ്മിക്കുന്ന പുതിയ പാതകള്‍ക്കു പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് സബര്‍ബന്‍ റെയില്‍ശൃംഖല, തിരുവനന്തപുരം - കാസര്‍ഗോഡ് അതിവേഗ റെയില്‍പാത എന്നിവയുടെ നിര്‍മ്മാണത്തിന് നേതൃത്വംനല്‍കുന്നതിന് സംയുക്ത സംരംഭമായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതാണ്.
ഇതിന്റെ പ്രാരംഭ മൂലധനമായി 20 കോടി രൂപ വകയിരുത്തി. സ്വകാര്യ സംരംഭകര്‍ മാത്രമല്ല, റെയില്‍വേയുമായും ചേര്‍ന്നുകൊണ്ടുള്ള ഒരു കമ്പനിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുക്കലിന് 20 കോടി രൂപ വകയിരുത്തുന്നു. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന നന്ഗി, മുഴപ്പിലങ്ങാട്, കൊരട്ടി, അത്താണി, ബേക്കല്‍, വിക്‌ടോറിയ കോളേജ്, സുല്‍ത്താന്‍പേട്ട്, കടുക്കംകുന്ന്, പുല്ലേപ്പടി എന്നീ മേല്‍പ്പാലങ്ങള്‍ക്ക് 33 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. ഇവയുടെ പൂര്‍ത്തീകരണത്തിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ പൊന്നുരുന്നി, പയ്യന്നൂര്‍, കുഞ്ഞിപ്പള്ളി, കൈനാട്ടിറോഡ്, കൊയിലാണ്ടി, പരപ്പനങ്ങാടി, തിരുനാവായ, മുളങ്കുന്നത്തുകാവ്, ആളൂര്‍-മാള തുടങ്ങി 17 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവര്‍ത്തനം 2009-10ല്‍ ആരംഭിക്കും.
ഇതിന് മൊത്തം 344 കോടി രൂപ ചെലവുവരും. ഇവയ്‌ക്കുവേണ്ടി വായ്‌പയെടുക്കാന്‍ പ്രാപ്‌തമാകുന്നതിന് കോര്‍പ്പറേഷന് 38 കോടി രൂപ നല്‍കുകയുണ്ടായി. ഇവ ബി.ഒ.ടി വ്യവസ്ഥയില്‍ ആയിരിക്കും പണിയുക.