ശിവരാത്രി കര്‍ണാകടത്തില്‍ ഗംഗാജലം വിതരണം ചെയ്‌തു

തിങ്കള്‍, ഫെബ്രുവരി 23, 2009, 15:41 [IST]
ബാംഗ്ലൂര്‍: ശിവരാത്രി ആഘോഷങ്ങള്‍ക്കായി കര്‍ണാടകത്തിലേയ്‌ക്ക്‌ 50,000 ലിറ്റര്‍ ഗംഗാ ജലം കൊണ്ടുവന്നു. രണ്ട്‌ ടാങ്കര്‍ ലോറികളിലായി ഞായറാഴ്‌ച പുലര്‍ച്ചെ ഋഷികേശില്‍ നിന്നാണ്‌ ഗംഗാജലം ബാംഗ്ലൂരില്‍ എത്തിച്ചത്‌.

സംസ്ഥാനത്തെ 177 താലൂക്കുകളിലെ 17,000ത്തോളം ക്ഷേത്രങ്ങളില്‍ ഗംഗാ ജലം എത്തിച്ചിട്ടുണ്ട്‌. ചാമരാജ്‌പേട്ടിലെ പ്രശസ്‌ത ശിവക്ഷേത്രങ്ങളില്‍ ഒന്നായ രാമേശ്വര്‍ ക്ഷേത്രത്തില്‍ പൂര്‍ണകുംഭത്തോടെയാണ്‌ ഗംഗാജലം കൊണ്ടുവന്നവര്‍ക്ക്‌ സ്വീകരണം നല്‍കിയത്‌.
  Read:  In English 
പത്തുലിറ്റര്‍ വീതം ഗംഗാജലം കന്നാസുകളിലാക്കി സംസ്ഥാനത്തെ വിവിധ ശിവക്ഷേത്രങ്ങളില്‍ എത്തിക്കാനായിരുന്നു പദ്ധതി. ഈ ജലം ഉപയോഗിച്ചാണ്‌ തിങ്കളാഴ്‌ച ക്ഷേത്രങ്ങളില്‍ അഭിഷേകച്ചടങ്ങുകള്‍ നടത്തിയത്‌.

ഋഷികേശിനടുത്തുള്ള ലക്ഷ്‌മണ്‍ഝൂലയില്‍നിന്നാണ്‌ ഗംഗാജലം ശേഖരിച്ചത്‌. പ്രത്യേക പൂജകള്‍ നടത്തി തീര്‍ത്ഥജലം എല്ലാ ഭക്തര്‍ക്കും നല്‍കാന്‍ നടപടിടയെടുക്കണമെന്ന്‌ സംസ്ഥാനത്തെദേവസ്വം വകുപ്പായ മുസരി വകുപ്പ്‌ ക്ഷേത്രം പൂജാരിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ശിവരാത്രിയുടെ ഭാഗമായി ശിവന്റെ രൂപം പതിച്ച ആറ്‌ ലക്ഷത്തോളം കലണ്ടറുകളും വിതരണം ചെയ്‌തിട്ടുണ്ട്‌. ആഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂര്‍ പാലസ്‌ ഗ്രൗണ്ടില്‍ തിങ്കളാഴ്‌ച മെഗ്‌ കലാവിരുന്നും സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.
User Comments
ഹിന്ദു 23 Feb 2009 04:35 pm
ശക്തമായ ഒരു വിശ്വാസ സത്യത്തെ ഒരു കൂട്ടം ഹൈന്ദവര്‍ അനാചാരങ്ങളിലൂടെ അവഹേളിക്കുക ആണ്
ഹിന്ദു 23 Feb 2009 04:33 pm
ശക്തമായ ഒരു വിശ്വാസ സത്യത്തെ ഒരു കൂട്ടം ഹൈന്ദവര്‍ അനാചാരങ്ങളിലൂടെ അവഹേളിക്കുക ആണ്
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST