എ ആര്‍ റഹ്മാന്‌ ഊഷ്‌മള സ്വീകരണം

വ്യാഴം, ഫെബ്രുവരി 26, 2009, 12:02 [IST]
AR Rahman
ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പറയാനായി താന്‍ മുന്‍കൂട്ടി തയ്യാറായിരുന്നില്ലെന്ന്‌ എ.ആര്‍ റഹ്മാന്‍. വ്യാഴാഴ്‌ച രാവിലെ ചെന്നൈയില്‍ തിരിച്ചെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു റഹ്മാന്‍.

അപ്പോള്‍ തോന്നിയത്‌ പറയുകയായിരുന്നു. മുന്‍കൂട്ടി തയ്യാറെടുത്തിരുന്നില്ല. കൂടുതല്‍ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഓസ്‌കാര്‍ പോലുള്ള പുരസ്‌കാരങ്ങല്‍ നിനച്ചിരിക്കാതെ ലഭിക്കുന്നതാണ്‌. എല്ലാവരും എന്നോട്‌ ദയയുള്ളവരായിരുന്നു. അതിലെനിക്ക്‌ സന്തോഷമുണ്ട്‌- റഹ്മാന്‍ പറഞ്ഞു.
  Read:  In English 
എമിറേറ്റ്‌സ്‌ വിമാനത്തില്‍ പുലര്‍ച്ചെ 2.30നാണ്‌ റഹ്മാന്‍ ചെന്നൈയിലെത്തിയത്‌. ആരാധകരും ബന്ധുക്കളുമുള്‍പ്പെടെ വന്‍ജനക്കൂട്ടമാണ്‌ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത്‌. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പരിതി ഇളംവളുതിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

റഹ്മാനെ സ്വീകരിക്കാനായി എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ ചെണ്ടമേളം ഒരുക്കുയിരുന്നു. ഡ്രം വിദഗ്‌ധന്‍ ശിവമണിയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിന്‌ പുറത്ത്‌ വാദ്യഘോഷം ഒരുക്കിയിരുന്നു. സ്വീകരിക്കാനെത്തിയവര്‍ക്കെല്ലാം നന്ദിപറഞ്ഞാണ്‌ റഹ്മാന്‍ വീട്ടിലേയ്‌ക്ക്‌ യാത്രതിരിച്ചത്‌.

മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സ്ലംഡോഗ്‌ മില്യനയര്‍ എന്ന ബ്രീട്ടീഷ്‌ ചിത്രത്തിലെ സംഗീതസംവിധാനത്തിനും മികച്ച ഗാനത്തിനുമുള്ള ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ്‌ റഹ്മാന്‌ ലഭിച്ചത്‌.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST