കേന്ദ്രമന്ത്രി ജയറാം രമേശ്‌ രാജിവച്ചു

വ്യാഴം, ഫെബ്രുവരി 26, 2009, 10:29 [IST]
Jairam Ramesh
ദില്ലി: വാണിജ്യ ഊര്‍ജ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ജയറാം രമേഷ്‌ രാജിവച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക്‌ കൂടുതല്‍ സമയം ചെലവഴിക്കാനായാണ്‌ മന്ത്രിസ്ഥാനമൊഴിയുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
  Read:  In English 
കര്‍ണാകടക്കാരനായ ജയറാം രമേശ്‌ ആന്ധ്രപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്‌. നേരത്തേ എഐസിസി സെക്രട്ടറിയായിരുന്ന ഇദ്ദേഹം വീരപ്പമൊയ്‌ലി അധ്യക്ഷനായ കോണ്‍ഗ്രസിന്റെ വാര്‍ റൂം(ഭാവി വെല്ലുവിളികള്‍ നേരിടാനുള്ള സമിതി) അംഗമാണിപ്പോള്‍.

ബുധനാഴ്‌ച തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രമേശിന്റെ രാജിപ്രഖ്യാപനം. മന്ത്രി ജയ്‌പാല്‍ റെഡ്ഡി ആന്ധ്രയിലെ എംപിമാര്‍ക്ക്‌ വേണ്ടി നടത്തിയ ഉച്ചവിരുന്നില്‍ പങ്കെടുക്കുന്നതിനിടെ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയയെ സന്ദര്‍ശിച്ചിരുന്നു.

ഇതിന്‌ ശേഷമാണ്‌ രാജിപ്രഖ്യാപനം ഉണ്ടായത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കൂടുതല്‍ സമയം ചെലവഴിക്കണമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ്‌ നല്ലതെന്ന സോണിയയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ രാജിയെന്നാണ്‌ അറിയന്നത്‌.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST