ടോം വടക്കന്‍ തോല്‌ക്കും: കെ പി വിശ്വനാഥന്‍

ശനി, മാര്‍ച്ച്‌ 7, 2009, 11:48 [IST]
തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി ടോം വടക്കന്‍ തൃശൂരില്‍ നിന്ന്‌ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന്‌ മുന്‍മന്ത്രി കെപി വിശ്വനാഥന്‍.

ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വന്ന രീതി ശരിയായില്ല. ഒരു സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ്‌ അദ്ദേഹം തൃശൂരില്‍ രംഗപ്രവേശം ചെയ്‌തതെന്നും വിശ്വനാഥന്‍ ആരോപിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഡിസിസി പ്രസിഡന്റ്‌ ഏകാധിപത്യ പ്രവണത കാട്ടുകയാണെന്നും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ തന്നോട്‌ അഭിപ്രായം ആരാഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. മണ്ഡല പുനര്‍ നിര്‍ണയം നടത്തിയതിനെ തുടര്‍ന്ന്‌ തങ്ങളുടെ തൃശൂരില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിച്ചുവെന്നാണ്‌ ഇരു രൂപതകളും അവകാശപ്പെടുന്നത്‌.

മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന്‌ തലവേദനയാകുമെന്ന്‌ ഉറപ്പായി കഴിഞ്ഞു.
User Comments
അന്യന്‍ 09 Mar 2009 01:31 pm
മാര്‍ക്സിസ്റ്റ്‌ കാര്‍ തെറിയെല്ലേ പറയു. അടുത്തുനില്‍ക്കുന്നവന്റെ തുണി ഉരിഞ്ഞുകൊണ്ട് ഒടത്തില്ലല്ലോ.
മന്നിയന്‍ 09 Mar 2009 12:57 am
തെറിവിളിക്കാന്‍ മാര്‍കിസ്റ്റു കാരെ കഴിഞ്ഞേ വേറെ ആരുമോള്ളൂ അത് ഞാന്‍ വിട്ടു തരില്ല ... തെറിയില്‍ അവര്‍ക്ക് തന്നെ മുന്‍തൂക്കം മാത്രമല്ല ഏതെങ്കിലും മാര്‍കിസ്റ്റു കാരന്റെ കമെന്റില്‍ തെറി ഇല്ലാതതുണ്ടോ എന്ന് നോക്കൂ ..അവരാണ് ആതിയം തെറിപറയാന്‍ തുടങ്ങുനയും .... അവര്‍ അത്രയ്ക്ക് സംസ്കാര സമ്പന്നരും സഹിഷ്ണുക്കലുമാണ് ... പാര്‍ടി ക്ലാസില്‍ കാരിയമായിട്ടു തെറിയാണ് പഠിപ്പിക്കുന്നത്‌ ബാക്കി സ്വന്തം വീട്ടിലും ബാക്കി നിങ്ങള്‍ക്ക് ഊഹിക്കവുന്നതല്ലേ ഒള്ളൂ
[ പ്രതികരണം എഴുതൂ ]
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 31 / 0, 3.2 Overs
1st Test , Lord's Cricket Ground, St John's Wood
West Indies: 83 / 2, 29 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST