കണ്ണൂര്‍: ഒടുവില്‍ എപി അബ്ദുള്ളക്കുട്ടി എംപി ലക്ഷ്യം കണ്ടു. സിപിഎമ്മില്‍ നിന്ന് ഏതുവിധേയനെയും പുറത്തു കടക്കണമെന്ന മോഹം പാര്‍ട്ടി സാധിച്ചു കൊടുത്തു.
തുടര്‍ച്ചയായി അച്ചടക്കം ലംഘിച്ചു കൊണ്ടിരിയ്ക്കുന്ന എപി അബ്ദുള്ളക്കുട്ടി എംപിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ കാര്യം കണ്ണൂര്‍ ജില്ലാക്കമിറ്റി വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പതിവില്ലാത്ത വിധം സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ചൊരിഞ്ഞ അബ്ദുള്ളക്കുട്ടിയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
വികസന കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ നിലവില്‍ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷനിലായിരുന്നു അബ്ദുള്ളക്കുട്ടി. സസ്പെന്‍ഷനിലിരിക്കുന്ന സമയത്തും പാര്‍ട്ടിയെ ഇകഴ്ത്തിക്കാണിക്കുകയും വര്‍ഗശത്രുക്കളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു എന്നാരോപിച്ചാണ് പുറത്താക്കിയത്.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടിയിലെ യുവ എംപിമാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അബ്ദുള്ളക്കുട്ടി പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനമോ പരിഗണനകളോ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ മാതൃകയാക്കണമെന്നും ഈ യുവനേതാവ് പറഞ്ഞുവച്ചു.
ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗത്വം പുതുക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അംഗീകരിയ്ക്കില്ലെന്നും പാര്‍ട്ടി തന്നോട് കാണിച്ച തെറ്റുകള്‍ക്ക് പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷനെ സമീപിയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്കല്‍ കമ്മിറ്റിയിലിരിക്കുമ്പോഴാണ് താന്‍ സസ്പെന്‍ഷനിലായത്. ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗത്വം പുതുക്കുന്നത് പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പാര്‍ട്ടിയിലെ ചില ജില്ലാ നേതാക്കള്‍ക്ക് തന്നോട് വ്യക്തപരമായി പുലര്‍ത്തുന്ന അനിഷ്ടമാണ് നടപടികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പെട്ടെന്നുള്ള നടപടിയ്ക്ക് ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത് ഇതൊക്കെയായിരുന്നു.
ഹര്‍ത്താലിനെതിരേ നിലപാടെടുത്തും പാര്‍ട്ടിയുടെ അനുമതിയില്ലാതെ വ്യാപാര ബന്ധത്തിലേര്‍പ്പെട്ടതുമാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ സിപിഎമ്മിന്റെ ആദ്യ നടപടി ഉണ്ടായത്. എന്നാല്‍ തുടര്‍ന്നും തന്റെ നിലപാടുകളില്‍ അടിയുറച്ചു നിന്ന എംപി കെഎസ് യുവിന്റെയും എംഎസ്എഫിന്റെയും വേദികളിലെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇതിനിടെ പൊതു തിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി യുഡിഎഫ് ക്യാന്പിലേക്ക് മറുകണ്ടം ചാടാന്‍ തയാറാടെക്കുന്നതായ സൂചനകളും പാര്‍ട്ടിയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. ഇതൊക്കെ കൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന പുറത്താക്കല്‍ നടപടി പെട്ടെന്നുണ്ടായത്.
1984ല്‍ എസ്എഫ്ഐ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1989ല്‍ എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ അബ്ദുള്ളക്കുട്ടി 1998ല്‍ സംസ്ഥാന പ്രസിഡന്റുമായി. 1999ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംങ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തിരഞ്ഞെടുപ്പില്‍ കീഴടക്കിയതോടെ സിപിഎമ്മിന്റെ അദ്ഭുതക്കുട്ടിയെന്ന വിശേഷണവും അദ്ദേഹത്തിന് ചാര്‍ത്തിക്കിട്ടി. 2004ലും മുല്ലപ്പള്ളിയ്ക്കെതിരെ വിജയം ആവര്‍ത്തിച്ചു.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ കച്ചവടത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണത്തന്‍ മേല്‍ 2004ലാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ആദ്യ നടപടി ഉണ്ടായത്. മയ്യില്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന എംപിയെ നാണത്ത് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശിക്ഷ കഴിഞ്ഞ് പഴയ സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷമാണ് മോഡി അനുകൂല പ്രസംഗം നടത്തി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തേടിയത്.