റാഗിങ്‌: മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

ചൊവ്വ, മാര്‍ച്ച്‌ 10, 2009, 10:50 [IST]
Aman Kachroo
ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ താന്‍ഡയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ്‌ ചെയ്‌ത്‌ കൊലപ്പെടുത്തി.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ പത്തൊന്‍പതുകാരനായ അമന്‍ കച്ച റൂ മരിക്കുകയായിരുന്നു. ദില്ലി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അമന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ്‌ ഹിമാചലിലെ താന്‍ഡയിലുള്ള ഡോക്ടര്‍ രാജേന്ദ്രപ്രസാദ്‌ മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടിയത്‌.

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പലപ്പോഴും മദ്യപിച്ചെത്തി ക്രൂരമായ റാഗിങ്‌ നടത്താറുണ്ടെന്ന്‌ അമന്‍ രക്ഷിതാക്കളോട്‌ പലതവണ പറഞ്ഞിരുന്നുവത്രേ. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അമനെ ക്രൂരമായി മര്‍ദ്ദിച്ചത്‌. മര്‍ദ്ദനത്തെത്തുടര്‍ന്ന്‌ അമന്റെ നെഞ്ചിലും മുഖത്തും സാരമായ പരുക്കേല്‍ക്കുകയായിരുന്നു.
  Read:  In English 
റാഗിങ്ങിനെക്കുറിച്ച്‌ അമനുള്‍പ്പെടെയുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹോസ്‌റ്റല്‍ വാര്‍ഡന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അമന്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അത്‌ ആത്മഹത്യയാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ കോളെജ്‌ അധികൃതര്‍ ശ്രമിച്ചിരുന്നുവെന്ന്‌ വീട്ടുകാര്‍ ആരോപിക്കുന്നു.

അമന്‍ പലപ്പോഴും ഞങ്ങളോട്‌ റാഗിങ്ങിനെക്കുറിച്ച്‌ പരാതി പറഞ്ഞിരുന്നു. എന്നാല്‍ അതിത്രയും ക്രൂരമായ അവസ്ഥയിലായിരുന്നുവെന്ന്‌ അറിഞ്ഞിരുന്നില്ലെന്ന്‌ അമന്റെ ഒരു ബന്ധു പറഞ്ഞു. റാഗിങിനെത്തുടര്‍ന്നാണ്‌ അമന്‍ മരിച്ചതെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

സംഭവം പുറത്തായതിനെത്തുടര്‍ന്ന്‌ ഹോസ്‌റ്റല്‍ വാര്‍ഡനെയും മാനേജരെയും സസ്‌പെന്റ്‌ ചെയ്‌തു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരുമെന്നും ഹിമാചല്‍ ആരോഗ്യവകുപ്പ്‌ മന്ത്രി രാജീവ്‌ ബിന്‍ഡാല്‍ പറഞ്ഞു.
User Comments
mathew 10 Mar 2009 05:51 pm
മാക്സിമം പുനിഷ്മെന്റ്റ് ഗിവ് തേം, ഡോണ്‍'ടി എസ്കാപേ തെസ് പീപ്പിള്‍.
ആന്റി റാഗിംഗ് സെല്‍ 10 Mar 2009 05:49 pm
മാതൃകയും ഇല്ല ഒരു മൈരും ഇല്ല..... മേലില്‍ എഴുന്നേറ്റു നടക്കാത്ത വിധത്തില്‍ പണി കൊടുത്തു കിടത്തണം ആ തന്തയില്ലാത്തവന്മാരെ....
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST