സമ്പന്നപ്പട്ടികയില്‍ ഇടിവെന്ന്‌ ഫോബ്‌സ്‌

വ്യാഴം, മാര്‍ച്ച്‌ 12, 2009, 12:32 [IST]
Bill Gates
ന്യൂയോര്‍ക്ക്‌: മൈക്രോസോഫ്‌റ്റ്‌ ഗ്രൂപ്പ്‌ മേധാവി ബില്‍ ഗേറ്റ്‌സ്‌ തന്നെയാണെന്ന്‌ ഇപ്പോഴും ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന്‌ ഫോര്‍ബ്‌സ്‌ മാഗസിന്‍. ഇതിനോടൊപ്പംതന്നെ ലോകത്തെ അതിസമ്പന്നരുടെ നിലവിലുള്ള പട്ടികയില്‍ വന്‍തോതില്‍ കുറവു വന്നിട്ടുണ്ടെന്നും മാഗസിന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യം ആഗോള തലത്തിലുള്ള വ്യാപാര സാധ്യതകളെ ദോഷകരമായി ബാധിച്ചതായും സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ 1,125 പേരുടെ സമ്പന്നപ്പട്ടിക 793 ആയി ചുരുങ്ങിയതായും മാഗസിന്‍ വക്താവ്‌ മോണി ബെഗ്‌ലി ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും നമുക്കിടയില്‍ കോടീശ്വരന്മാര്‍ ഉണ്ടെന്നുള്ളതാണ്‌ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയെന്ന്‌ ബെഗ്‌ ലി തമാശരൂപേണ പറഞ്ഞു. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 2008ല്‍53 പേരാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ 24 ഇന്ത്യക്കാര്‍ മാത്രമാണ്‌ പട്ടികയിലുള്ളത്‌.
  Read:  In English 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സമ്പന്നന്‍ മുകേഷ്‌ അംബാനിയും ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടിവന്ന ഇന്ത്യന്‍ സമ്പന്നന്‍ മുകേഷിന്റെ സഹോദരനായ അനില്‍ അംബാനിയുമാണ്‌.

മാന്ദ്യത്തിന്റെ ആഘാതത്തില്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബില്‍ഗേറ്റ്‌സിന്റെ 18 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടെങ്കിലും 40 ബില്യന്‍ ഡോളറിന്റെ സമ്പാദ്യവുമായി ലോക കോടീശ്വരന്മാരുടെ തലപ്പത്ത്‌ ഇദ്ദേഹം തിരിച്ചെത്തിയിരിക്കുകയാണ്‌.

37 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യവുമായി വാറന്‍ ബഫെറ്റാണ്‌ രണ്ടാം സ്ഥാനത്തുള്ളത്‌. മാന്ദ്യം മൂലം ഒറ്റവര്‍ഷം കൊണ്ട്‌ ബഫെറ്റിന്‌ നഷ്ടപ്പെട്ടത്‌ 25 ബില്യണ്‍ ഡോളറാണ്‌. ഇതേപോലെതന്നെ സ്വന്തം അക്കൗണ്ടില്‍ നിന്നും നഷ്ടം നേരിട്ട മെക്‌സിക്കോയിലെ ടെലികോം രാജാവ്‌ കാര്‍ലോസ്‌ സ്ലിം ആണ്‌ മൂന്നാം സ്ഥാനത്ത്‌. മുകേഷ്‌ അംബാനി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്‌.

User Comments
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST