ദില്ലി: മൂന്നാം മുന്നണിയില്‍ ചേരണമെങ്കില്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നകാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അവര്‍ മുന്നണി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. വ്യാഴാഴ്‌ച നടന്ന മൂന്നാം മുന്നണി പ്രഖ്യാപന റാലിയില്‍ പങ്കെടുത്ത മായാവതിയുടെ പ്രതിനിധി സതീഷ് ചന്ദ്ര ഇക്കാര്യം മുന്നണി നേതാക്കളെ അറിയിച്ചതായാണ് വിവരം.
ബിഎസ്‌പി സ്ഥാപക നേതാവ് കാന്‍ഷിറാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണത്രേ മായാവതിയുടെ ആഗ്രഹം. രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന ലഭിക്കണമെന്നാണത്രേ സതീഷ് ചന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഎം നേരത്തേ മായാവതിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്നെങ്കിലും വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതിരുന്നതുകൊണ്ടാകാം റാലിയില്‍ നിന്നും മായവതി വിട്ടുനിന്നതെന്നാണ് സൂചന.
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് മൂന്നാം മുന്നണിയുടെ ഇപ്പോഴത്തെ തീരുമാനം.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ജെഡിഎസ് നേതാവ് ദെവഗൗഡ എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്‌ക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.